ഗള്‍ഫ് രാജ്യങ്ങള്‍ ചെലവ് ചുരുക്കണമെന്ന് ഐ.എം.എഫ്
ഗള്‍ഫ് രാജ്യങ്ങള്‍ ചെലവ് ചുരുക്കണമെന്ന് ഐ.എം.എഫ്
മേഖലയുടെ വിശാല സാമ്പത്തിക താൽപര്യങ്ങൾക്ക് ഇത് കൂടിയേ തീരൂവെന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് അധികൃതർ വ്യക്തമാക്കുന്നു
എണ്ണ വിപണിയിൽ ഉണർവുണ്ടെങ്കിലും നിലവിലെ ചെലവ് ചുരുക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികൾ തുടരണമെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഐ.എം.എഫ് നിർദേശം. മേഖലയുടെ വിശാല സാമ്പത്തിക താൽപര്യങ്ങൾക്ക് ഇത് കൂടിയേ തീരൂവെന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് അധികൃതർ വ്യക്തമാക്കുന്നു.
ഗൾഫ് ഉൾപ്പെടുന്ന പശ്ചിമേഷ്യ ധനകമ്മി ഗണ്യമായി ഇടിഞ്ഞ സാഹചര്യമാണുള്ളത്. 2014 ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 1.1 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ നടപ്പുവർഷം സമ്പദ് ഘടന മെച്ചപ്പെടാനുള്ള പ്രവണതയുണ്ട്. എങ്കിൽ പോലും ധനകമ്മി നികത്താനുള്ള സാമ്പത്തിക പരിഷ്കരണ നടപടികൾ അടുത്ത അഞ്ച് വർഷത്തേക്ക് തുടരണമെന്നും ഐ.എം.എഫ് ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ആഗോള എണ്ണവിപണിയിൽ രൂപപ്പെട്ട വർധന നല്ല ലക്ഷണമാണെങ്കിൽ തന്നെയും ചെലവ് ചുരുക്കൽ നടപടിയുമായി തന്നെ മുന്നോട്ടു പോകണമെന്ന് ഐ.എം.എഫ് മിഡിൽ ഈസ്റ്റ് സെൻട്രൽ ഏഷ്യ ഡയറക്ടർ ജിഹാദ് അസൂർ അറിയിച്ചു.
സൗദി അറേബ്യ ആവിഷ്കരിച്ച വൻ വികസന പദ്ധതികളും ഖത്തർ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളുടെ ഭാവി ചുവടുവെപ്പുകളും സമ്പദ്ഘടനക്ക് ആക്കം കൂട്ടുന്ന ഘടകമാണ്. എന്നാൽ ബദൽ വരുമാന നേട്ടം ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കണം. എല്ലാ ഗൾഫ് രാജ്യങ്ങളും മൂല്യവർധിത നികുതി നടപ്പാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും പലരുടെയും കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായില്ലെന്നും ഐ.എം.എഫ് വിലയിരുത്തുന്നു. ജനുവരി ഒന്നുമുതൽ യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ വാറ്റ് നടപ്പാക്കുമ്പോൾ കുവൈത്തിന്റെയും മറ്റും കാര്യത്തിൽ ഇത് നീണ്ടേക്കുമെന്നാണ് ഐ.എം.എഫ് കണ്ടെത്തൽ.
Adjust Story Font
16