Quantcast

ലിവ ഈത്തപ്പഴം ഉത്സവം ഇന്ന് സമാപിക്കും

MediaOne Logo

PT Naser

  • Published:

    21 Feb 2018 6:33 PM GMT

ലിവ ഈത്തപ്പഴം ഉത്സവം ഇന്ന് സമാപിക്കും
X

ലിവ ഈത്തപ്പഴം ഉത്സവം ഇന്ന് സമാപിക്കും

60,000ത്തില 60,000ത്തിലധികം പേര്‍ ഇതുവരെ ഉത്സവനഗരി സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.ധികം പേര്‍ ഇതുവരെ ഉത്സവനഗരി സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.

പാരമ്പര്യത്തിന്റെ തനിമയും ഈത്തപ്പഴത്തിന്റെ മാധുര്യവും സമ്മേളിച്ച ലിവ ഉത്സവം ശനിയാഴ്ച സമാപിക്കും. 60,000ത്തിലധികം പേര്‍ ഇതുവരെ ഉത്സവനഗരി സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.

യു.എ.ഇയില്‍ നിന്നുള്ള ഈത്തപ്പഴ വൈവിധ്യങ്ങള്‍ക്കു പുറമെ മികച്ച മാങ്ങകള്‍, ചെറുനാരങ്ങകള്‍ എന്നിവക്കും വന്‍തുകയുടെ സമ്മാനങ്ങളായിരുന്നു ലിവ മേളയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാ പഴങ്ങളും യു.എ.ഇയില്‍ വിളഞ്ഞതായിരിക്കണമെന്ന നിബന്ധനയുടെ പുറത്തായിരുന്നു മല്‍സരം. തദ്ദേശീയ കാര്‍ഷിക വിഭവങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള നീക്കത്തിന്റെ കൂടി ഭാഗമായാണ് അബൂദബി നഗരത്തില്‍ നിന്ന് ഏറെ അകലെയുള്ള ലിവയില്‍ എല്ലാ വര്‍ഷവും മേള ഒരുക്കുന്നത്.

ഈത്തപ്പഴങ്ങളിലും ഈത്തപ്പനകളിലും വിദഗ്ധരായ മുപ്പത്തിയഞ്ചോളം പ്രദര്‍ശകരാണ് ആഘോഷത്തില്‍ അണിനിരന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരങ്ങള്‍ ഉത്സവത്തിനെത്തി. വിവിധ തരം ഈത്തപ്പഴ ഇനങ്ങള്‍ക്കു പുറമെ വിവിധ കരകൗശല വസ്തുക്കളുടെ സ്റ്റാളുകളും ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഈത്തപ്പനയോലകള്‍ കൊണ്ടും തടികൊണ്ടുമുള്ള വിവിധ വസ്തുക്കളാണ് സ്റ്റാളുകളിലെ ആകര്‍ഷണം. പായകള്‍, ബാഗുകള്‍, കുട്ടകള്‍ തുടങ്ങിയവയെല്ലാം കൂട്ടത്തിലുണ്ട്. അറേബ്യന്‍ സംസ്കാരത്തിന്റെ ഭാഗമായ ഈത്തപ്പനകളിലെ ഒന്നും തന്നെ മുന്‍ കാലങ്ങളില്‍ പാഴാക്കാറില്ലായിരുന്നുവെന്ന് ഇവയുടെ നിര്‍മാണത്തില്‍ വിദഗ്ധരായ സ്ത്രീകള്‍ സ്റ്റാളുകളിലത്തെുന്നവരോട് വിശദീകരിച്ചു. ജൂലൈ 20നാണ് ലിവ ഈത്തപ്പഴ ഉത്സവം ആരംഭിച്ചത്. മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണം സമാപന ചടങ്ങില്‍ നടക്കും.

TAGS :

Next Story