Quantcast

ദമ്മാമില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

MediaOne Logo

Subin

  • Published:

    21 Feb 2018 2:43 AM GMT

ദമ്മാമില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
X

ദമ്മാമില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സൗദിയിലെ ദമ്മാമില്‍ മലയാളി ദമ്പതികളെ വിജന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ സ്വദേശികളായ കുഞ്ഞബ്ദുള്ളയും ഭാര്യയുമാണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കോഴിക്കോട് കക്കട്ടില്‍ സ്വദേശി കുഞ്ഞബ്ദുല്ലയെയും ഭാര്യ റിസ്‌വാനയുമാണ് മരിച്ചത്. അല്‍ഹസ്സയിലെ അയൂന്‍ എന്ന വിജന പ്രദേശത്ത് മരിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം. ഭാര്യയുടെ കഴുത്തില്‍ പരിക്കുകളുണ്ട്. അല്‍ഹസ്സയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡ്രൈവര്‍ ജോലിയിലായിരുന്നു കുഞ്ഞബ്ദുള്ള. ഒന്നര മാസം മുമ്പാണ് ഭാര്യ വിസിറ്റിംഗ് വിസയില്‍ എത്തിയത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മക്കളൊന്നുമില്ല.

രണ്ട് പേരും ഇന്നലെ അല്‍ഹസ്സയില്‍ നിന്നും ദമ്മാമിലെ ആശുപത്രിയിലേക്ക് പോയിരുന്നു. പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം ഇവരെ കുറിച്ച് വിവരമില്ലാതായി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

TAGS :

Next Story