വ്യാജ സമ്മാന വാഗ്ദാനം: ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് വോഡഫോണിന്റെ മുന്നറിയിപ്പ്
വ്യാജ സമ്മാന വാഗ്ദാനം: ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് വോഡഫോണിന്റെ മുന്നറിയിപ്പ്
വന്‍തുകയുടെ സമ്മാനത്തിന് അര്‍ഹരായെന്ന ഫോണ്‍ വിളികളാണ് ഇപ്പോള്‍ ഖത്തറിലെ വോഡാഫോണ്‍ ഉപഭോക്താക്കളെ തേടിയെത്തുന്നത്
വ്യാജ സമ്മാന വാഗ്ദാനങ്ങള്‍ നല്‍കുന്ന ടെലഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡാഫോണ്‍ ഖത്തറിലെ ഉപഭോക്തക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാട്‌സ്അപ്പ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ വരുന്ന ഇത്തരം കോളുകള്‍ക്ക് വോഡാഫോണുമായി ബന്ധമില്ലെന്ന് കമ്പനി ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിച്ചുവരികയാണ്.
വന്‍തുകയുടെ സമ്മാനത്തിന് അര്‍ഹരായതായുള്ള സന്തോഷവാര്‍ത്ത അറിയിച്ചു കൊണ്ടുള്ള ഫോണ്‍ വിളികളാണ് ഇപ്പോള്‍ ഖത്തറിലെ വോഡാഫോണ്‍ ഉപഭോക്താക്കളെ തേടിയെത്തുന്നത്. വാട്‌സ്അപ്പ് വഴിയും വൈബര്‍ വഴിയുമെത്തുന്ന കോളുകളില്‍ വോഡാഫോണ്‍ ഒഫിഷ്യലുകളെന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ ലോട്ടറി അടിച്ചതായി അറിയിക്കും. ലോകല്‍ നമ്പറുകളില്‍ നിന്നും ഇന്റര്‍ നാഷണല്‍ നമ്പറുകളില്‍ നിന്നും ഇത്തരം തട്ടിപ്പു കോളുകള്‍ വരുന്നതായി വോഡാഫോണ്‍ ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. സിംകാര്‍ഡ് വിവരങ്ങള്‍ മുതല്‍ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ വരെ കൈക്കാലാക്കിയുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഈ വ്യാജ വിളിക്കാരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകരുതെന്നും യാതൊരു വിവരങ്ങളും ഇങ്ങനെ വിളിക്കുന്നവരുമായി പങ്കുവെക്കരുതെന്നുമാണ് വോഡാഫോണ്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വാട്‌സ് അപ്പ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷന്‍ വഴി വോഡാഫോണ്‍ ഒരിക്കലും ഉപഭോക്താക്കളെ വിളിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഖത്തറിലെ ഉരീദു അധികൃതരും സമാനമായ രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംശയം തോന്നുന്ന ഇത്തരം ഫോണ്‍വിളികളെ അവഗണിക്കാനും കോള്‍സെന്ററുകളില്‍ പരാതി നല്‍കാനുമാണ് ടോലികോം കമ്പനികള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.
Adjust Story Font
16