Quantcast

ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിൽ സർവീസ്; ദുബൈ എമിറേറ്റ്സ്​ എയർലൈൻസിന്റെ അഭ്യർഥന കേന്ദ്രം തള്ളി

MediaOne Logo

Jaisy

  • Published:

    1 March 2018 8:21 PM GMT

ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിൽ സർവീസ്; ദുബൈ എമിറേറ്റ്സ്​ എയർലൈൻസിന്റെ അഭ്യർഥന കേന്ദ്രം തള്ളി
X

ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിൽ സർവീസ്; ദുബൈ എമിറേറ്റ്സ്​ എയർലൈൻസിന്റെ അഭ്യർഥന കേന്ദ്രം തള്ളി

ഓപൺ സ്കൈ പോളിസിക്കു കീഴിൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും സർവീസ്​ നടത്താൻ അനുവദിക്കണമെന്നായിരുന്നു എമിറേറ്റ്സിന്റെ ആവശ്യം

വടക്കു, കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിൽ സർവീസ് നടത്താന്‍ അനുമതി നൽകണമെന്ന ദുബൈ എമിറേറ്റ്സ്​ എയർലൈൻസിന്റെ അഭ്യർഥന കേന്ദ്രസർക്കാർ തള്ളി. ഓപൺ സ്കൈ പോളിസിക്കു കീഴിൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും സർവീസ്​ നടത്താൻ അനുവദിക്കണമെന്നായിരുന്നു എമിറേറ്റ്സിന്റെ ആവശ്യം. എന്നാൽ ഇതേക്കുറിച്ച്​ പ്രതികരിക്കാൻ എമിറേറ്റ്സ്​ അധികൃതർ വിസമ്മതിച്ചു.

അഭ്യർഥന തള്ളിയ വിവരം ഇന്ത്യയിലെ 'ഇക്കോണമിക്​ ടൈംസ്​' പത്രമാണ്​ റിപ്പോർട്ട്​ ചെയ്തത്​. വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സർവീസ്​ തുടങ്ങാൻ ഒരുക്കമാണെന്നും കേരളം ഉൾപ്പെടെ മറ്റിടങ്ങളിൽ നിലവിലെ സർവീസുകളുടെ എണ്ണം ഇരട്ടിപ്പിക്കാൻ തയ്യാറാകണം എന്നുമായിരുന്നു ആവശ്യം. എമിറേറ്റ്​സിനു പുറമെ ഇത്തിഹാദ്​, ഖത്തർ എയർവേസ്​, ഫ്ലൈ ദുബൈ എന്നീ വിമാന കമ്പനികളും രംഗത്തുണ്ടായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം അനുകൂല നിലപാട്​ സ്വീകരിക്കും എന്നായിരുന്നു ഗൾഫ്​ വിമാന കമ്പനികളുടെ പ്രതീക്ഷ. ഓപൺ സ്കൈ പോളിസിയുടെ ആനുകൂല്യം ഗൾഫ്​ വിമാന കമ്പനികൾക്ക്​ ഇന്ത്യൻ സെക്​ടറിൽ നൽകാൻ പറ്റില്ലെന്ന സാങ്കേതിക വാദം തന്നെയാണ്​ ഇത്തവണയും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നയിക്കുന്നത്​.

ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടും നേരത്തെയുള്ള സീറ്റുകളുടെ ക്വാട്ട വർധിപ്പിക്കാനും കേന്ദ്രം മടിക്കുകയാണ്​. ഇപ്പോൾ പ്രതിവാരം 65000 യാത്രക്കാരെ കൊണ്ടുപോകാൻ മാത്രമാണ്​ എമിറേറ്റ്​സിന്​ അനുമതി. അടുത്ത 20 വർഷത്തിനുള്ളിൽ പുതുതായി 338 ദശലക്ഷം യാത്രക്കാർ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ്​ അയാട്ടയുടെ വിലയിരുത്തൽ. ചൈന, അമേരിക്ക എന്നിവ മാറ്റിനിർത്തിയാൽ ത്വരിതഗതിയിൽ വളരുന്ന മൂന്നാമത്​ വ്യോമയാന വിപണി കൂടിയാണ്​ ഇന്ത്യ. ആവശ്യകത ബോധ്യമായിട്ടും ഗൾഫ്​ വിമാന കമ്പനികൾക്ക്​ ഓപൺ സ്​കൈ പോളിസിയുടെ ആനുകൂല്യം നിഷേധിക്കുന്നതിനോട്​ അയാട്ട ഉൾപ്പടെ ആഗോള ഏജൻസികൾക്കും എതിർപ്പുണ്ട്​.

TAGS :

Next Story