Quantcast

ഒമാനില്‍ ഇന്ധനവില വര്‍ധന ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

MediaOne Logo

admin

  • Published:

    2 March 2018 2:31 AM GMT

ഒമാനില്‍ ഇന്ധനവില വര്‍ധന ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
X

ഒമാനില്‍ ഇന്ധനവില വര്‍ധന ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

അന്താരാഷ്ട്ര വിപണിക്കനുസരിച്ച് പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതലാകും പ്രാബല്യത്തില്‍ വരുക

ഒമാനില്‍ അടുത്ത മാസം ഇന്ധനവില വര്‍ധിക്കുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതലാകും പ്രാബല്യത്തില്‍ വരുക. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 13 ബൈസയും റഗുലര്‍ പെട്രോളിന് 15 ബൈസയുമാണ് മാര്‍ച്ചിലെ വിലയില്‍ നിന്ന് വര്‍ധിച്ചത്. ഡീസല്‍ വിലയില്‍ 17 ബൈസയുടെയും വര്‍ധനവുണ്ട്. നിലവില്‍ ലിറ്ററിന് 145 ബൈസയുള്ള സൂപ്പര്‍ പെട്രോളിന് ഏപ്രില്‍ ഒന്ന് മുതല്‍ 158 ബൈസയാകും ഈടാക്കുക. 130 ബൈസയുള്ള റഗുലര്‍ പെട്രോളിന് 145 ബൈസയായും 146 ബൈസയുള്ള ഡീസലിന് 163 ബൈസയായും ഉയര്‍ത്തി.

TAGS :

Next Story