അന്ധതയെ തോല്‍പിച്ച് അക്കങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്ന ബസവരാജ്
അന്ധതയെ തോല്‍പിച്ച് അക്കങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്ന ബസവരാജ്
കമ്പ്യൂട്ടറിനെ തോല്‍പിക്കുന്ന ബസവരാജിന്റെ ഗണിതവേഗത കയ്യടി നേടി
കാഴ്ചയില്ലാത്തവരുടെ മുന്നേറ്റത്തിനായി ദുബൈ താമസ കുടിയേറ്റ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ താരമായത് ഇന്ത്യന്‍ പ്രതിഭ. അന്ധതയെ തോല്‍പിച്ച് അക്കങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്ന ബസവരാജാണ് കയ്യടി നേടിയത്.
കാഴ്ചയില്ലാത്തവരെ മുഖ്യധാരയിലെത്തിക്കാന്‍ താമസകുടിയേറ്റ് വകുപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണ് അല്‍മനാര്‍ ഫോറം. അന്ധതയെ തോല്‍പിച്ച് മുന്നേറാന്‍ മറ്റുള്ളവര്‍ക്ക് ആവേശം പകരാണ് ബസവരാജ് ശങ്കര്‍ ഉംറാനി ഇന്ത്യയില്‍ നിന്ന് എത്തിയത്. കമ്പ്യൂട്ടറിനെ തോല്‍പിക്കുന്ന ബസവരാജിന്റെ ഗണിതവേഗത കയ്യടി നേടി.
ബല്‍ഗാം സ്വദേശിയായി ബസവരാജ് ആദ്യമായാണ് വിദേശരാജ്യത്ത് എത്തുന്നത്. ദുബൈ ഇമിഗ്രേഷൻ ഡയറക് ടർ ജനറൽ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി , ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ എന്നിവർ ഈ 28 കാരനെ അഭിനന്ദിക്കാനെത്തി. ദുബൈ എമിഗ്രേഷനില്‍ ഇപ്പോള്‍ നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെട്ട 20 പേരാണ് ജോലി ചെയ്യുന്നത് ഇത് അന്‍പതായി വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Adjust Story Font
16