Quantcast

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം വരുന്നു ദുബൈയില്‍ തന്നെ

MediaOne Logo

admin

  • Published:

    5 March 2018 8:45 AM

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം വരുന്നു ദുബൈയില്‍ തന്നെ
X

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം വരുന്നു ദുബൈയില്‍ തന്നെ

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരായ എമ്മാര്‍ പ്രോപ്പട്ടീസ് തന്നെയാണ് ഈ കെട്ടിടവും നിര്‍മിക്കുന്നത്. റാസല്‍ഖൂറിലെ ദുബൈ ക്രീക്ക് പാര്‍ക്കിലാണ് പുതിയ കെട്ടിടം ഉയരുക.

ദുബൈയില്‍ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം വരുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരായ എമ്മാര്‍ പ്രോപ്പട്ടീസ് തന്നെയാണ് ഈ കെട്ടിടവും നിര്‍മിക്കുന്നത്. റാസല്‍ഖൂറിലെ ദുബൈ ക്രീക്ക് പാര്‍ക്കിലാണ് പുതിയ കെട്ടിടം ഉയരുക.

828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയേക്കാള്‍ അല്‍പം കൂടി ഉയരമുണ്ടാകും പുതിയ കെട്ടിടത്തിനെന്നാണ് എമ്മാര്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഉയരം എത്രയാണെന്ന് വെളിപ്പെടുത്താനോ സൗദിയില്‍ കിലോമീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന കിങ്ഡം ടവറുമായി ഇതിനെ താരതമ്യം ചെയ്യാനോ അധികൃതര്‍ തയാറായില്ല. റാസര്‍ഖൂറിലെ പക്ഷി സങ്കേതത്തോട് ചേര്‍ന്ന് ആറ് ചതുരശ്ര കിലോമീറ്ററില്‍ വികസിപ്പിക്കുന്ന ദുബൈ ക്രീക്ക് ഹാര്‍ബറിന്റെ കേന്ദ്രമായിരിക്കും ഈ കെട്ടിടം. തല്‍കാലം ടവര്‍ എന്നറിയപ്പെടുന്ന ഈ കെട്ടിടത്തില്‍ ബുര്‍ജ് ഖലീഫയിലെ പോലെ താമസകേന്ദ്രങ്ങളോട ഓഫിസുകളോ ഉണ്ടാവില്ല. പകരം, ചെറിയ ഹോട്ടലുകളും നഗരവീക്ഷണത്തിനായുള്ള സംവിധാനങ്ങളുമാണ് ഒരുക്കുക. സ്പാനിഷ് ആര്‍ക്കിടെക്ട് സാന്റിയാഗോ കലാട്രവ വാള്‍സ് ആണ് പുതിയ കെട്ടിടം രൂപകല്‍പന ചെയ്തത്.

2020 എക്സ്പോക്ക് വേദിയാകുന്ന ദുബൈയിലേക്ക് ലോകത്തെ ആകര്‍ഷിക്കാനാണ് ഈ കെട്ടിടമെന്ന് എമ്മാര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍അബ്ബാര്‍ പറഞ്ഞു.

ക്രീക്ക് ഹാര്‍ബറില്‍ നിര്‍മിക്കുന്ന റീട്ടെയില്‍ ഡിസ്ട്രിക്ടിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ടവറിന് ചുറ്റുമാമായി 22 ഹോട്ടലുകളും താമസകേന്ദ്രങ്ങളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ടവറിന് മാത്രം 3.65 ബില്യൻ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

TAGS :

Next Story