സൌദിയില്‍ ആയുധ നിര്‍മാണത്തിന് വിവിധ കമ്പനികള്‍ രംഗത്ത്
നൂറിലേറെ കമ്പനികളാണ് പ്രാദേശിക ആയുധ നിര്‍മാണത്തിന് താല്‍പര്യം പ്രകടിപ്പിച്ചത്
സൌദിയില്‍ നടന്ന സായുധ സേനാ പ്രദര്‍ശനത്തിന് പിന്നാലെ ആയുധ നിര്‍മാണത്തിന് വിവിധ കമ്പനികള്‍ രംഗത്ത്. നൂറിലേറെ കമ്പനികളാണ് പ്രാദേശിക ആയുധ നിര്‍മാണത്തിന് താല്‍പര്യം പ്രകടിപ്പിച്ചത്. റഷ്യയാണ് വന്‍ ഓഫറുകളുമായി മുന്‍പന്തിയിലുള്ളത്.
ശക്തമായ സേനയുണ്ട് സൌദിക്ക്. ഇവര്‍ക്കു വേണ്ട ആയുധങ്ങളെല്ലാം എത്തുന്നത് പക്ഷേ പുറമേ നിന്നാണ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളാണ് ആയുധം വിതരണം ചെയ്യുന്നവരില്‍ മുന്‍ പന്തിയില്‍. ഈയിനത്തില്‍ കോടാനുകോടി ഡോളറാണ് സൌദിക്ക് ചെലവാകുന്നത്. ഈ പശ്ചാത്തലത്തിലാണ് ആയുധം പ്രാദേശികമായി നിര്‍മിക്കാന്‍ സൌദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇത്തവണ സായുധ സേനയുടെ പ്രദര്‍ശനം. ഇതില്‍ തുര്‍ക്കിയായിരുന്നു അതിഥി രാജ്യം. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ കമ്പനികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി. സൌദിയിലെ ആയുധ നിര്‍മാണ സാധ്യത തുറന്നിടുകയായിരുന്നു ലക്ഷ്യം. പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി. സൌദി മുന്നോട്ട് വെച്ച ആശയത്തിന് പിന്തുണയുമായി നിരവധി കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. റഷ്യയാണിതില്‍ മുന്‍പന്തിയില്‍. സൌദിയില്‍ അണ്വായുധ പ്ലാന്റ് നിര്‍മിക്കാനും റഷ്യയുമായാണ് കരാര്‍. പുതിയ നീക്കം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് സൌദി ഭരണകൂടം.
Adjust Story Font
16