ജിദ്ദയിലെ തൊഴിലാളികളുടെ ശമ്പളക്കുടിശ്ശികയും ആനുകൂല്യങ്ങളും എംബസി ഇടപെട്ട് വാങ്ങിത്തരുമെന്ന് വികെ സിംഗ്
ജിദ്ദയിലെ തൊഴിലാളികളുടെ ശമ്പളക്കുടിശ്ശികയും ആനുകൂല്യങ്ങളും എംബസി ഇടപെട്ട് വാങ്ങിത്തരുമെന്ന് വികെ സിംഗ്
ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരും സൗദി അധികൃതരും ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നതായും ആര്‍ക്കും ഒരാശങ്കയും ഉണ്ടാവേണ്ടതില്ലെന്നും ഇരുവരും തൊഴിലാളികളെ അറിയിച്ചു
സൌദിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ തൊഴിലാളികളുടെ യാത്ര രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ശമ്പളക്കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും എംബസി ഇടപെട്ട് വാങ്ങിത്തരുമെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു. മടങ്ങുന്നവരുടെ അക്കൗണ്ടില്‍ ഇത് എത്തിയിരിക്കുമെന്നും സിംങ് പറഞ്ഞു. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വി.കെ സിംഗ് ഇന്ത്യയിലെത്തി.
വി.കെ സിംഗിന്റെ സൗദി സന്ദര്‍ശനത്തെ വളരെ ആവേശത്തോടെയാണ് തൊഴിലാളികള്‍ നെഞ്ചേറ്റിയത്.ഇന്നലെയും ലേബര്‍ ക്യാമ്പിലെത്തി തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. തൊഴില്‍ മന്ത്രാലയം മക്ക മേഖലാ ഓഫീസ് മേധാവി അബ്ദുല്ല അല്‍ ഒലയാനോടൊപ്പം റെഡ് സീ മാളിനടുത്തുള്ള സൗദി ഓജര്‍ കമ്പനിയുടെ ക്യാമ്പിലെത്തിയ മന്ത്രിയെയും സംഘത്തെയും ആര്‍പ്പുവിളികളോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത സൗദി തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളും നയതന്ത്ര ഇടപെടലുകളും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
സൌദിജിയിലെ മുഴുവന്‍ തൊഴിലാളികളെയും തങ്ങള്‍ സ്വന്തം അതിഥികളായാണ് കാണുന്നതെന്നും അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ആര്‍ക്കും ഒരാശങ്കയും വേണ്ടതില്ലെന്നും അബ്ദുല്ല അല്‍ ഒലയാന്‍ പറഞ്ഞു
Adjust Story Font
16