എണ്ണമേഖലയില്‍ സേവനവിഭാഗം സ്വകാര്യവല്‍ക്കരിക്കുമെന്ന് കുവൈത്ത്
എണ്ണമേഖലയില്‍ സേവനവിഭാഗം സ്വകാര്യവല്‍ക്കരിക്കുമെന്ന് കുവൈത്ത്
ഉല്‍പാദനമേഖലയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കില്ല
എണ്ണമേഖലയില്‍ സേവനവിഭാഗം സ്വകാര്യവല്‍ക്കരിക്കാന്‍ ആലോചനയുള്ളതായി കുവൈത്ത് ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഉല്‍പാദനമേഖലയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കില്ല.
ഏതൊക്കെ രംഗങ്ങളില്‍ സ്വകാര്യവല്‍ക്കരണം ആകാമെന്നതിനെക്കുറിച്ചു ധന മന്ത്രാലയവും കുവൈത്ത് പെട്രോളിയം മന്ത്രാലയവും പഠനം നടത്തിവരുന്നുണ്ട്. ഈ ആലോചനയില്‍ എണ്ണ ഉല്‍പാദനം ഉള്‍പ്പെടുത്തിയിട്ടില്ല. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി എണ്ണ സേവനമേഖലയില്‍ പങ്കാളിത്തം നല്‍കുന്നതു വിദേശ നിക്ഷേപകരെ ഉള്‍പ്പെടെ ആകര്‍ഷിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
സൗദിയിലെ അറംകൊ കമ്പനി കഴിഞ്ഞ ഏപ്രിലില്‍ സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എണ്ണവിലയിടിവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക പരിഷ്‌കരണ ആലോചനയുടെ ഭാഗമായാണ് എണ്ണ സേവന മേഖലയില്‍ സ്വകാര്യപങ്കാളിത്തം ആലോചിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണം അനിവാര്യമാണെന്നു ലോകബാങ്കും ഐഎംഎഫും ഉള്‍പ്പെടെയുള്ള രാജ്യാന്തര സാമ്പത്തിക സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. എണ്ണവില അഞ്ചുവര്‍ഷം കൂടിയെങ്കിലും 50 ഡോളറില്‍ കുരുങ്ങിക്കിടക്കുമെന്നാണു സൂചനകള്‍. അതുകൊണ്ടുതന്നെ എണ്ണമേഖലയിലും ഇത്തരം നടപടികള്‍ ആലോചിക്കേണ്ടിവരികയാണെന്നു ഹമദ പറഞ്ഞു.
Adjust Story Font
16