Quantcast

ആഭരണപ്രേമികളുടെ മനം കവര്‍ന്ന് പര്‍പ്പിള്‍ നിറത്തിലുള്ള സ്വര്‍ണം

MediaOne Logo

admin

  • Published:

    8 March 2018 2:24 PM GMT

ആഭരണപ്രേമികളുടെ മനം കവര്‍ന്ന് പര്‍പ്പിള്‍ നിറത്തിലുള്ള സ്വര്‍ണം
X

ആഭരണപ്രേമികളുടെ മനം കവര്‍ന്ന് പര്‍പ്പിള്‍ നിറത്തിലുള്ള സ്വര്‍ണം

മീഡിലീസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയിലാണ് പര്‍പ്പിള്‍ സ്വര്‍ണം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്

കാലം മാറുമ്പോള്‍ സ്വര്‍ണവും കോലം മാറുകയാണ്. ഇനി മുതല്‍ സ്വര്‍ണം മഞ്ഞലോഹം മാത്രമല്ല. ഷാര്‍ജ എക്സ്പോയില്‍ നടക്കുന്ന മീഡിലീസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയില്‍ അവതരിപ്പിച്ച പര്‍പ്പിള്‍ നിറമുള്ള സ്വര്‍ണം ആഭരണപ്രേമികളുടെ മനം കവരുകയാണ്.

തങ്കത്തില്‍ ചെമമ്പ് ചേര്‍ത്ത 24 കാരറ്റ്, 22 കാരറ്റ് മഞ്ഞ നിറമുള്ള സ്വര്‍ണത്തെയാണ് നമുക്ക് പരിചയം. ഇത് ലോകത്തെ ആദ്യത്തെ പര്‍പ്പിള്‍ സ്വര്‍ണം. തങ്കത്തില്‍ മറ്റു ചില ലോഹങ്ങള്‍ ചേര്‍ത്താണ് 19 കാരറ്റ് പര്‍പ്പിള്‍ സ്വര്‍ണം തീര്‍ക്കുന്നത്. പര്‍പ്പിള്‍ ഗോള്‍ഡ് ഗ്രാമിന് എത്രവില എന്ന് ചോദിക്കരുത്. ഇത് അത്യാഢംബര വസ്തുവായതിനാല്‍ തൂക്കം നോക്കിയല്ല വില്‍പന.

സിങ്കപ്പൂരില്‍ നിര്‍മിക്കുന്ന പര്‍പ്പിള്‍ സ്വര്‍ണത്തിന്റെ ഗള്‍ഫ് മേഖലയിലെ വിതരാണാവകാശം ഗുജറാത്ത് സ്വദേശിയായ രാജേഷ് ഗോസിയാലിനാണ്. യൂറോപ്പിലെ വെള്ളക്കാരികളാണത്രെ പര്‍പ്പിള്‍ സ്വര്‍ണത്തിന്റെ ആവശ്യക്കാരില്‍ ഏറെയും. മിന്നുന്നതെല്ലാം സ്വര്‍ണമല്ല എന്ന പോലെ എല്ലാ സ്വര്‍ണവും മഞ്ഞലോഹമല്ല എന്ന പറയേണ്ടിയിരിക്കുന്നു.

TAGS :

Next Story