ഗള്‍ഫ് പ്രതിസന്ധി നീണ്ടു പോകാന്‍ കാരണം ഉപരോധ രാജ്യങ്ങളുടെ കടുത്ത നിലപാടാണെന്ന് റെക്സ് ട്രില്ലേഴ്സണ്‍
ഗള്‍ഫ് പ്രതിസന്ധി നീണ്ടു പോകാന്‍ കാരണം ഉപരോധ രാജ്യങ്ങളുടെ കടുത്ത നിലപാടാണെന്ന് റെക്സ് ട്രില്ലേഴ്സണ്‍
അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്
ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി നീണ്ടു പോകാന്‍ കാരണം ഉപരോധ രാജ്യങ്ങളുടെ കടുത്ത നിലപാടാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ട്രില്ലേഴ്സണ്‍ പറഞ്ഞു .അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത് .
ഖത്തറും സൗദിയുമുള്‍പ്പെടെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് തൊട്ട് മുമ്പ് ന്യൂയോര്‍ക്കില്‍ വെച്ചാണ് റെക്സ് ട്രില്ലേര്സണ് ഗള്‍ഫ് പ്രതിസന്ധി നീണ്ടുപോകുന്നതിനെ കുറിച്ച് പ്രതികരിച്ചത് .കഴിഞ്ഞ നാല് മാസത്തിലധികമായി തുടരുന്ന ഉപരോധം നീളാൻ കാരണം ഉപരോധ രാജ്യങ്ങളുടെ കടുത്ത നിലപാടുകളാണെന്നായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന. ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങൾ ഇത് വരെ ചർച്ചക്ക് പോലും തയ്യാറാകാത്തത് പ്രശ്നം സങ്കീർണമാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ ഉപരോധം നിലവിൽ വന്നത് മുതൽ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാകിയതാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പരമാധികാരം അംഗീകരിച്ച് ഉപാധികളില്ലാത്ത ഏത് ചർച്ചക്കും തയ്യാറാണെന്ന ഖത്തറിന്റെ സമീപനം കൃത്യവും വ്യക്തവുമാണ്. ഈ നിലപാട് അംഗീകരിച്ച് ഈ രാജ്യങ്ങൾ കൂടിയിരുന്നുള്ള ചർച്ചക്ക് തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപ ഭാവയിൽ ഗൾഫ് പ്രതിസന്ധി അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ടില്ലേഴ്സൺ വ്യക്തമാക്കി. വാഷിംഗ്ടൻ ഖത്തറുമായും ഉപരോധ രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് വരികയാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Adjust Story Font
16