Quantcast

ഇന്ത്യയില്‍ റിലീസാവുന്നതിന് മുമ്പേ കബാലിക്ക് കുവൈത്തില്‍ വ്യാജ പതിപ്പ്

MediaOne Logo

admin

  • Published:

    13 March 2018 12:40 PM

ഇന്ത്യയില്‍ റിലീസാവുന്നതിന് മുമ്പേ കബാലിക്ക് കുവൈത്തില്‍ വ്യാജ പതിപ്പ്
X

ഇന്ത്യയില്‍ റിലീസാവുന്നതിന് മുമ്പേ കബാലിക്ക് കുവൈത്തില്‍ വ്യാജ പതിപ്പ്

കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്.

തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ 'കബാലി' സിനിമ ഇന്ത്യയില്‍ റിലീസാവുന്നതിന് മുമ്പേ കുവൈത്തില്‍ വ്യാജ പതിപ്പ് പരന്നു. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്.

കബാലിയുടെ 20 ഷോകളാണ് കുവൈത്തിലെ പ്രധാന മൾട്ടീപ്ലസ്‌ തീയറ്ററുകലുൾപ്പെടെ ദിവസവും പ്രദർശിപ്പിക്കുന്നത് . ഇതാകട്ടെ അടുത്ത കുറേ ദിവസത്തേക്ക് മുന്‍കൂര്‍ ബുക്കിങ്ങിലൂടെ ഹൗസ്ഫുള്‍ ആണ്. അതിനിടെയാണ് വാട്ട്സ്ആപ്പ് ക്ളിപ്പിങ്ങിലൂടെയും ചില വെബ്സൈറ്റിലൂടെയും വ്യാജപതിപ്പ് പരന്നത്. ലോകത്താകമാനം 4000 തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ സിനിമക്കും ലഭിക്കാത്ത വരവേല്‍പാണ് കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സിനിമക്ക് ലഭിച്ചത്. അറബ് ലോകത്തും മറ്റൊരു ഇന്ത്യൻ താരത്തിനും കഴിയാത്ത ചലനം സൃഷ്ടിക്കാന്‍ സ്റ്റൈല്‍ മന്നന് കഴിഞ്ഞു . അതേസമയം, കബാലി കടുത്ത രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന തട്ടുപൊളിപ്പന്‍ സിനിമയാണെന്നും മറ്റു പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണമാണെന്നും റിപ്പോര്‍ട്ടുണ്ട്.

TAGS :

Next Story