Quantcast

ബലിപെരുന്നാള്‍: താല്‍ക്കാലിക അറവുശാലകള്‍ ഒരുക്കുമെന്ന് കുവൈത്ത്

MediaOne Logo

Alwyn K Jose

  • Published:

    13 March 2018 11:34 AM GMT

ബലിപെരുന്നാള്‍: താല്‍ക്കാലിക അറവുശാലകള്‍ ഒരുക്കുമെന്ന് കുവൈത്ത്
X

ബലിപെരുന്നാള്‍: താല്‍ക്കാലിക അറവുശാലകള്‍ ഒരുക്കുമെന്ന് കുവൈത്ത്

സ്ഥിരം അറവു ശാലകളിലെ തിരക്ക് കുറക്കുന്നതിനായാണ് കോ ഓപറേറ്റീവ് സൊസൈറ്റികളുമായി സഹകരിച്ചു താൽക്കാലിക അറവു ശാലകൾ സജ്ജീകരിക്കുന്നതെന്നു നഗരസഭാധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

ബലിപെരുന്നാളിനോടനുബന്ധിച്ചു താൽക്കാലിക അറവു ശാലകൾ ഒരുക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. സ്ഥിരം അറവു ശാലകളിലെ തിരക്ക് കുറക്കുന്നതിനായാണ് കോ ഓപറേറ്റീവ് സൊസൈറ്റികളുമായി സഹകരിച്ചു താൽക്കാലിക അറവു ശാലകൾ സജ്ജീകരിക്കുന്നതെന്നു നഗരസഭാധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

വിവിധ ഗവർണറേറ്റുകളിലെ പതിനാലു കോ ഓപറേറ്റിവ് സൊസൈറ്റികളിലായാണ് ബലി പെരുന്നാൾ സീസൺ കണക്കിലെടുത്തു താൽക്കാലിക അറവു ശാലകൾ സജ്ജീകരിക്കുന്നത്. ശുവൈഖ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സ്ഥിരം അറവു ശാലകളിൽ പെരുന്നാൾ കാലത്തു അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നു അഹമ്മദി ഹവല്ലി മേഖലാ മുൻസിപ്പൽ ഉപമേധാവി ഫഹദ് അൽ ഉതൈബി പറഞ്ഞു. താൽകാലിക അറവു ശാലകളില്‍ ഒരു വെറ്റിനറി ഡോക്ടറെ വീതം നിയമിക്കും. ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി പരിശോധക സംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ബലിപെരുന്നാളിന് മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ രാജ്യത്ത് ആടുവില കുതിച്ചുയരുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

വിപണിയിലെ പ്രധാന ഇനമായ ആത്രേലിയന്‍ ആടൊന്നിന് 60 ദീനാറാണ് വില. നഈം ഇനത്തില്‍പ്പെട്ട തദ്ദേശീയ ആടിന് 140 ദീനാറും സിറിയന്‍ ഇനത്തിന് 130 ദീനാറും ആണ് ഈടാക്കുന്നത്. ഇറാനിയൻ ആടുകൾക്ക് 60 മുതല്‍ 85 ദീനാര്‍വരെയാണ് വില. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് കാലിത്തീറ്റയുടെയും പരിപാലനത്തിന്റെയും ചെലവുകള്‍ കൂടിയതാണ് രാജ്യത്ത് ആടുവില വര്‍ധിക്കാന്‍ കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.

TAGS :

Next Story