റമദാനില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
റമദാനില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സിറിയന്‍ അഭയാര്‍ഥികളുടെയും പ്രയാസമനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും പേരില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം പ്രത്യേക പ്രസ്താവന പുറത്തിറക്കിയത്.
റമദാനോടനുബന്ധിച്ച് രാജ്യത്ത് പണപ്പിരിവ് നടത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സിറിയന്‍ അഭയാര്‍ഥികളുടെയും പ്രയാസമനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും പേരില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം പ്രത്യേക പ്രസ്താവന പുറത്തിറക്കിയത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബന്ധപ്പെടാവുന്ന വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും മൊബൈല്‍ സന്ദേശത്തിലൂടെയും പരസ്യം നല്‍കി പണപ്പിരിവ് നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. സൗദിയില്‍ അനുമതിയുള്ള അംഗീകൃത ചാരിറ്റി സ്ഥാപനങ്ങള്‍ക്കല്ലാതെ പണപ്പിരിവ് നടത്താന്‍ അനുവാദമില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും ഇത്തരത്തില്‍ അനധികൃതമായ പണപ്പിരിവ് നടത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തീവ്രവാദത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പണപ്പിരിവ് പലരും മറയായി സ്വീകരിക്കാറുണ്ട്. ഇത്തരം അനധികൃത ഏജന്‍സികളും വ്യക്തികളുമായി സഹകരിക്കുന്നത് കുറ്റകരമാണെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സിറിയ, യമന്‍ എന്നീ പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെയും അംഗീകൃത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കീഴില്‍ വ്യവസ്ഥാപിതമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Adjust Story Font
16