സൂഖ്‌വാഖിഫ് ഈത്തപ്പഴമേളയില്‍ റെക്കോര്‍ഡ് വില്‍പ്പന
സൂഖ്‌വാഖിഫ് ഈത്തപ്പഴമേളയില്‍ റെക്കോര്‍ഡ് വില്‍പ്പന
ഖത്തറിലെ പ്രാദേശിക തോട്ടങ്ങളില്‍ നിന്നെത്തിച്ച ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ലക്ഷ്യമിട്ടുള്ള സൂഖ്‌വാഖിഫ് ഈത്തപ്പഴമേളയില്‍ നാല് ദിവസത്തിനകം റെക്കോര്‍ഡ് വില്‍പ്പന നടന്നു.
ഖത്തറിലെ പ്രാദേശിക തോട്ടങ്ങളില്‍ നിന്നെത്തിച്ച ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ലക്ഷ്യമിട്ടുള്ള സൂഖ്‌വാഖിഫ് ഈത്തപ്പഴമേളയില്‍ നാല് ദിവസത്തിനകം റെക്കോര്‍ഡ് വില്‍പ്പന നടന്നു. രാജ്യത്തെ 18 തോട്ടങ്ങളില്‍ നിന്നുള്ള പഴങ്ങളാണ് മേളയിലുള്ളത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രാദേശിക ഈത്തപ്പഴമേളയില്‍ സ്വദേശികളും പ്രവാസികളും ഒരുപോലെയെത്തുന്നുണ്ട്. തോട്ടങ്ങളില്‍ നിന്ന് നേരിട്ടെത്തിച്ച മേന്‍മയേറിയ പഴങ്ങള്‍ മിതമായ വിലയില്‍ ലഭിക്കുന്നതിനാല്‍ ആവശ്യക്കാരേറെയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായുള്ള 18 കര്‍ഷകരാണ് മേളയില്‍ സ്റ്റാളുകളൊരുക്കിയിരിക്കുന്നത്. ദിവസം ശരാശരി 3 ടണ്‍ പഴങ്ങള്‍ മേളയില്‍ വിറ്റഴിക്കപ്പെടുന്നതായി സംഘാടകര്‍ പറഞ്ഞു. തദ്ദേശീയമായി വിളവെടുക്കുന്ന നാലിനം ഈത്തപ്പഴങ്ങള്‍ക്കാണ് പ്രധാനമായും ആവശ്യക്കാരെത്തുന്നതെന്ന് പരിസ്ഥിതി നഗരാസൂത്രണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ബര്‍ഗാഷ് അല്‍ നഈമി പറഞ്ഞു. വേനല്‍ അവധിക്കാലത്ത് നാടുകളിലേക്ക് പോകുന്ന ഖത്തറിലെ പല രാജ്യക്കാരായ പ്രവാസികള്‍ മേളയില്‍ നിന്ന് മുന്തിയതരം ഈത്തപ്പഴങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങുന്നത്.
Adjust Story Font
16