ദുബൈയില്‍ തൊഴിൽ തർക്കത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം
ദുബൈയില്‍ തൊഴിൽ തർക്കത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം
നിലവിൽ 30 ദിവസം കൊണ്ട് തീര്‍പ്പാക്കുന്ന തര്‍ക്കങ്ങളുടെ കാലാവധിയാണ് മാനവ വിഭവ ശേഷി മന്ത്രാലയം പത്ത് ദിവസമാക്കി ചുരുക്കിയത്
ദുബൈയിലെ തൊഴിലാളി തർക്കങ്ങൾ പത്തു ദിവസം കൊണ്ട് തീർപ്പാക്കാൻ പദ്ധതി. നിലവിൽ 30 ദിവസം കൊണ്ട് തീര്‍പ്പാക്കുന്ന തര്‍ക്കങ്ങളുടെ കാലാവധിയാണ് മാനവ വിഭവ ശേഷി മന്ത്രാലയം പത്ത് ദിവസമാക്കി ചുരുക്കിയത്.
തൊഴിൽ തർക്കങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒത്തുതീർക്കുന്നതിന് ആറ് സംഘങ്ങൾ രൂപം നൽകിയതായി മാനവ വിഭവശേഷി മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം ഡയറക്ടർ മുഹമ്മദ് അഹ്മദ് മുബാറക് അൽ ഹമ്മാദി പറഞ്ഞു. തൊഴിലാളികളുടെ പരാതികൾ സേവന കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം. കോടതിയിലേക്ക് നീങ്ങാതെ രമ്യമായി പരിഹാരമുണ്ടാക്കാനാണ് ആദ്യംശ്രമിക്കുക.
ദുബൈ കോർട്സ് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കനുസൃതമായ 'ഗ്രീൻ റൂം' ആണ് പദ്ധതികളിലൊന്ന്. തർക്കത്തിലുള്ള കക്ഷികൾക്ക് സമാധാനപൂർണമായ അന്തരീക്ഷത്തിൽ ഇരുന്ന് ചർച്ച ചെയ്യാനുള്ള സൗകര്യമാണ് അവിടെ ഒരുക്കുക. നിയമ ഉപദേശ സംവിധാനമാണ് മറ്റൊരു പദ്ധതി. തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നൽകാനാണിത്. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് രണ്ടു ദിവസം കൊണ്ട് കൃത്യമായ മറുപടി നൽകും.
സഞ്ചരിക്കുന്ന തൊഴിൽ കോടതികളാണ് തർക്കങ്ങൾ എളുപ്പം തീർപ്പാക്കാനുള്ള സുപ്രധാന പദ്ധതികളിലൊന്ന്. മന്ത്രാലയത്തിലെ തൊഴിൽ ഇൻസ്പെക്ടർമാരും ദുബൈ കോടതിയിലെ വിദഗ്ധരും സഞ്ചരിക്കുന്ന കോടതിയിലുണ്ടാകും. തൊഴിലാളികളുടെ പ്രശ്നങ്ങളിലും സമരങ്ങളിലും ഇവര്‍ അടിയന്തിരമായി ഇടപെടും.
Adjust Story Font
16