ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവുമാണ് കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റിയതെന്ന് ജയറാം രമേശ്
ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവുമാണ് കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റിയതെന്ന് ജയറാം രമേശ്
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം
ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവുമാണ് കേരളത്തെ ഇന്ത്യയിലെ മാതൃകാ സംസ്ഥാനമാക്കി മാറ്റിയതെന്ന് ജയറാം രമേശ് എം പി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യരംഗത്തും, വാര്‍ത്താവിനിമയരംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണും, ബൈക്കുകളുമെല്ലാം ഗ്രാമങ്ങളില്‍ സാധാരണയായി. പക്ഷെ, ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഇനിയും മുന്നേറേണ്ടതുണ്ട്. ഈ രംഗത്തെ മുന്നേറ്റമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ എന്ത് മുന്‍കരുതല്‍ വേണമെന്ന കുട്ടികളുടെ ചോദ്യത്തിന് സ്ഥിരവരുമാനവും, കേള്‍വിക്കാരനാകാനുള്ള ക്ഷമയും ആദ്യം സ്വായത്തമാക്കിയിട്ടേ രാഷ്ട്രീയത്തിലേക്ക് വരാവൂ എന്ന് അദ്ദേഹം ഉപദേശിച്ചു. ഇന്ദിരാഗാന്ധി എ ലൈഫ് ഇന്‍ നാച്വര്‍ എന്ന പുതിയ പുസ്തകവുമായാണ് ജയറാം രമേശ് മേളയിലെത്തിയത്.
Adjust Story Font
16