24,000 കോടി റിയാല്‍ വിനോദ മേഖലയില്‍ നിക്ഷേപിക്കുമെന്ന് സൌദി എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റി
24,000 കോടി റിയാല്‍ വിനോദ മേഖലയില്‍ നിക്ഷേപിക്കുമെന്ന് സൌദി എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റി
എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കലാണ് പ്രധാന ലക്ഷ്യം
വരുന്ന പത്ത് വര്‍ഷത്തിനകം ഇരുപത്തിനാലായിരം കോടി റിയാല്‍ വിനോദ മേഖലയില്‍ നിക്ഷേപിക്കുമെന്ന് സൌദി എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റി. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കലാണ് പ്രധാന ലക്ഷ്യം. സാമൂഹിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായുള്ള നടപടികള്‍ ഫലം കാണുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.
ഗാര്‍ഹിക ബജറ്റിന്റെ 50 ശതമാനത്തിലേറെ വിനോദത്തിന് ചെലവഴിക്കുന്നവരാണ് സൌദിയിലെ സ്വദേശികള്‍. തൊട്ടടുത്ത രാജ്യമായ ബഹ്റൈന്‍, ദുബൈ, തുര്‍ക്കി, ജോര്‍ദാന്‍ എന്നിവിടങ്ങിലാണ് ഈ തുക ഭൂരിഭാഗവും ചെലവഴിക്കുന്നതും. കോടികളാണ് ഈ ഇനത്തില്‍ ഈ രാജ്യങ്ങളുടെ വരുമാനം. ഈ തുക രാജ്യത്ത് തന്നെ ചെലവഴിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റി ലക്ഷ്യം വെക്കുന്നതും ഇതു തന്നെ. സാന്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുകയാണ് സൌദി. ഇത് മുന്നില്‍ കണ്ട് ഈ വര്‍ഷം നടക്കാനിരിക്കുന്നത് അയ്യായിരത്തോളം വിനോദ പരിപാടികളാണ്. 13 മേഖലകളിലായി നടത്തുന്ന പരിപാടിയുടെ ഒരു വര്‍ഷത്തെ കലണ്ടര്‍ അതോറിറ്റി പ്രഖ്യാപിച്ചു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പരിഗണിച്ചുള്ളതായിരിക്കും. രാഷ്ട്രത്തിന് വരുമാനം നേടിത്തരുന്നത് കൂടിയായിരിക്കും വിനോദ പരിപാടികളെന്നും അതോറിറ്റി വ്യക്തമാക്കി.
വൈജ്ഞാനികം, വിദ്യാഭ്യാസം, സാംസ്കാരികം, സംഗീതം, കലാ-കായികം എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഈ വര്‍ഷത്തെ പരിപാടികളെല്ലാം. ഈ ഇനത്തില്‍ വന്‍ തുക ബജറ്റിലേക്കെത്തുമെന്നാണ് അതോറിറ്റിയുടെ കണക്ക് കൂട്ടല്‍.
Adjust Story Font
16