വിസ നിയന്ത്രണത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി ഒമാന്‍
വിസ നിയന്ത്രണത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി ഒമാന്‍
2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് താൽക്കാലിക വിസാ നിരോധം പ്രാബല്യത്തിൽ വന്നത്
ഒമാനിൽ വിവിധ തസ്തികകളിലായി ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് താൽക്കാലിക വിസാ നിരോധം പ്രാബല്യത്തിൽ വന്നത്. കാലാവധി കഴിയുമ്പോൾ വീണ്ടും നിരോധം പുതുക്കുകയാണ് അധികൃതർ ചെയ്യുന്നത്.
സെയിൽസ് പെഴ്സൺ/മാർക്കറ്റിങ് പെഴ്സൺ, ഒട്ടക പരിപാലനം, കാർെപൻററി വർക്ക്ഷോപ്പ്, അലൂമിനിയം വർക് ഷോപ്, മെറ്റൽ വർക് ഷോപ്, ബ്രിക്സ് ഫാക്ടറി, നിർമാണം ശുചീകരണ തൊഴിലാളി എന്നീ മേഖലകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധമാണ് നീട്ടിയത്. ഇവയിൽ ചില തസ്തികകളിൽ ജൂൺ ആദ്യം മുതൽ നിരോധം പ്രാബല്യത്തിൽ വന്നു. ചില തസ്തികകളിൽ ജൂലൈ ഒന്നുമുതലുമാണ് നിരോധം പ്രാബല്യത്തിൽ വരുക. . അതിനാൽ സമീപ ഭാവിയിൽ ഇവയുടെ നിയന്ത്രണം നീക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഈ വിസകളിൽ ജോലി ചെയ്യുന്നവർക്ക് നിരോധം ബാധകമല്ല. എക്സലന്റ്ഗ്രേഡ് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും കൺസൾട്ടൻസികൾക്കും സർക്കാർ പദ്ധതികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ചെറുകിട ഇടത്തരം വ്യവസായ, വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഈ വിസാ നിയന്ത്രണം ബാധകമല്ല.
Adjust Story Font
16