ഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
ഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
രാജ്യത്ത് അവശ്യമരുന്നുകളുടെ വിതരണത്തില്‍ ഇതുവരെ തടസ്സങ്ങളുണ്ടായിട്ടില്ല
ഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കി . രാജ്യത്ത് അവശ്യമരുന്നുകളുടെ വിതരണത്തില്‍ ഇതുവരെ തടസ്സങ്ങളുണ്ടായിട്ടില്ലെന്നും ആരോഗ്യ മേഖലയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും എച്ച്എം.സി അധികൃതര്‍ പറഞ്ഞു.
ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം നാലാം മാസത്തിലേക്ക് പ്രവേശിച്ചപ്പോഴും മരുന്ന് വിതരണത്തിൽ തടസ്സങ്ങളില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. ഉപരോധത്തെ തുടർന്ന് എച്ച്.എം.സി എടുത്ത മുൻകരുതലുകളും മറ്റു നടപടികളുമാണ് മരുന്ന് വിതരണം സാധാരണനിലയിൽ പ്രവർത്തിക്കാൻ കാരണം. രാജ്യത്തിന്റെ ആരോഗ്യമേഖലയെ ഉപരോധം ഒരുനിലക്കും ബാധിച്ചിട്ടില്ല . ലോകത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തടസ്സങ്ങളില്ലാതെ ഗുണമേന്മയുള്ള മരുന്നുകൾ ഖത്തറിലെത്തുന്നുണ്ട് . ന്യായവിലയിൽ ഏറ്റവും മികച്ച ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് സി.ഇ.ഒയും ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻസ് സുപ്രീം കമ്മിറ്റി തലവനുമായ അലി ഖാതിർ പറഞ്ഞു. അതേസമയം, കടുത്ത ഉപരോധത്തിനിടയിലും ആരോഗ്യമേഖലയിലെ വികസന പരിപാടികളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ മുന്നോട്ടുള്ള പാതയിൽ തന്നെയാണ്. രാജ്യത്ത് പുതിയ ആശുപത്രികൾ ഈ വർഷം തന്നെ തുറക്കപ്പെടും. ആരോഗ്യമേഖലയിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1100 ബെഡുകൾ കൂടി എച്ച്.എം.സി സംവിധാനിക്കും
Adjust Story Font
16