കമോൺ കേരള ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന് ഷാർജ എക്സ്പോ സെന്റർ സിഇഒ
കമോൺ കേരള ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന് ഷാർജ എക്സ്പോ സെന്റർ സിഇഒ
ഈ മാസം 25, 26, 27 തിയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക
ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്കാരിക മേള 'കമോൺ കേരള' ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന് ഷാർജ എക്സ്പോ സെന്റർ സിഇഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ . ഈ മാസം 25, 26, 27 തിയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക.
യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന മേള ഗൾഫ് കേരള ബന്ധത്തിൽ പുതിയ അധ്യായം രചിക്കുമെന്ന് സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.
വൈവിധ്യവും ഹൃദ്യവുമായ ഒന്നായിരിക്കും മേളയെന്നും ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സംസ്കാരങ്ങളുടെ ഗുണകരമായ പങ്കുവെപ്പ് മാധ്യമങ്ങളുടെ ദൗത്യമാണെന്ന ബോധ്യമാണ് കമോൺ കേരള എന്ന ആശയത്തിനു പിന്നിലെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
മൈത്ര ഹോസ്പിറ്റൽ ബോർഡ് ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കൊളൻ, ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി അസി.ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഷത്താഫ്, കല്യാൺ ജ്വല്ലേഴ്സ് ഓവർസീസ് ഓപ്പറേഷൻസ് ഹെഡ് എൻ.ആർ.വെങ്കിട്ടരാമൻ, കോസ്മോ ട്രാവൽസ് സി.ഇ.ഒ ജമാൽ അബ്ദുന്നാസർ, മാധ്യമം സീനിയർ ജനറൽ മാനേജർ സിറാജ് അലി, ജനറൽ മാനേജർ മുഹമ്മദ് റഫീഖ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
Adjust Story Font
16