അബൂദബി-കൊച്ചി റൂട്ടില്‍ കൂടുതല്‍ വിമാനങ്ങളുമായി എയര്‍ഇന്ത്യ എക്‍സ്‍പ്രസ്
അബൂദബി-കൊച്ചി റൂട്ടില്‍ കൂടുതല്‍ വിമാനങ്ങളുമായി എയര്‍ഇന്ത്യ എക്‍സ്‍പ്രസ്
അബൂദബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ അധികം നടത്തും
എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന്കൊച്ചിയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടുന്നു. അബൂദബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ അധികം നടത്തുമെന്ന് എയർ ഇന്ത്യ എക്‍സ്‍പ്രസ് ട്രാവൽ കൺസൽട്ടൻറ് പറഞ്ഞു. ജൂൺ 15 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.
തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഉപകരിക്കുന്ന നടപടിയാണിത്. നിലവിൽ ദിവസേന ഒരു സർവീസ് മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസിന് അബൂദബി കൊച്ചി റൂട്ടിലുള്ളത്. യാത്രക്കാരധികമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയതായി ആരംഭിക്കുന്ന സർവീസ് നടത്തുക.
പുലർച്ചെ 4.55ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കൊച്ചിയിൽ എത്തുന്ന വിധത്തിലായിരിക്കും പുതിയ സർവീസ്. കൊച്ചിയിൽ നിന്ന് പുലർച്ചെ 1 .25ന് മടങ്ങുന്ന വിമാനം 3.55ന് അബുദബിയിലെത്തും.
അബൂദബിയിൽനിന്ന് 30 കിലോയാണ് ബാഗേജിന് അനുമതി. ഏഴുകിലോ ഹാൻഡ് ബാഗിലും സൂക്ഷിക്കാം. എന്നാല്‍, തിരികെ വരുമ്പോൾ ഇത് യഥാക്രമം 20 കിലോയും ഏഴ് കിലോയുമായിരിക്കും. ഗൾഫ് ഏവിയേഷൻ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്.
Adjust Story Font
16