Quantcast

മിസൈലയച്ച നടപടി സൌദിക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് അറബ് സഖ്യസേന

MediaOne Logo

Jaisy

  • Published:

    25 March 2018 7:02 AM GMT

ഈ സാഹചര്യത്തില്‍ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് സൌദി സഖ്യസേന മുന്നറിയിപ്പ് നല്‍കി

മിസൈലയച്ച നടപടി സൌദിക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് അറബ് സഖ്യസേന. ഈ സാഹചര്യത്തില്‍ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് സൌദി സഖ്യസേന മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ റിയാദ് ലക്ഷ്യമാക്കി അയച്ച മിസൈല്‍ ഇറാനില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ താക്കീത്.

സൌദി സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാനെതിരായ നിലപാട്. ഹൂതികള്‍ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി അയച്ച മിസൈല്‍ ഇറാനില്‍ നിര്‍മിച്ചതാണ്. ആയുധങ്ങള്‍ കടത്തി സൌദിക്കെതിരെ ആക്രമണം നടത്തിയത് യുദ്ധ പ്രഖ്യാപനമാണ്. ഇത് അന്താരാഷ്ട്ര നിയമമനുസരിച്ച് യുദ്ധക്കുറ്റമാണെന്നും തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും സഖ്യ സേന പറഞ്ഞു. സായുധരായ വിമതര്‍ക്ക് മറ്റു രാജ്യങ്ങള്‍ ആയുധങ്ങള്‍ കൊടുക്കരുത്. ഇത് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ നിയമത്തിന്റെ ലംഘനമാണ്. ഇറാന്‍ ചെയ്തിരിക്കുന്നത് ഈ നിയമലംഘനമാണെന്നും സഖ്യസേന കുറ്റപ്പെടുത്തി. ഇത് മേഖലക്കും ലോകത്തിനും ഭീഷണിയുണ്ടാക്കുന്ന നീക്കമാണ്.

അന്താരാഷ്ട്ര നിയമമനുസരിച്ച് പ്രതിരേധിക്കാന്‍ സൌദിക്ക് അവകാശമുണ്ടെന്നാണ് സഖ്യസേനയുടെ പ്രസ്താവനയിലെ മുന്നറിയിപ്പ്. ഇതിനെ നിയമപരമായും നേരിടും. ആയുധം കടത്തിയെന്ന ആരോപണം ഇറാന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ആയുധങ്ങള്‍ കടത്തുന്ന ബോട്ടുകളെ ചിത്രങ്ങളും അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇറാന്റെ ആയുധക്കടത്ത് തടയാന്‍ യമന്‍ അതിര്‍ത്തി ഉടന്‍ അടയ്ക്കും. ഇതുവഴി ആയുധക്കടത്ത് തടയും. നിയമ വിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന ഇറാനെതിരെ സഖ്യരാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങുമെന്നും മുന്നറിയിപ്പിലുണ്ട്.

TAGS :

Next Story