സൗദി സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണത്തില്‍ വന്‍ മുന്നേറ്റം
സൗദി സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണത്തില്‍ വന്‍ മുന്നേറ്റം
വിദേശി തൊഴിലാളികളുടെ പിരിച്ച് വിടല്‍ കൂടിയതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്
സൗദിയിലെ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണത്തില്‍ വന്‍ മുന്നേറ്റം. വിദേശി തൊഴിലാളികളുടെ പിരിച്ച് വിടല്‍ കൂടിയതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം രാജ്യത്ത് തൊഴിലില്ലായ്മയുടെ തോത് ഒരു ശതമാനം വര്‍ധിച്ചിട്ടുണ്ട്.
സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജദ് വ റിസേര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം 42.5 ശതമാനമായിരുന്നു സ്വദേശിവത്കരണം. ഈ വര്‍ഷമത് 43.2 ശതമായി വര്‍ധിച്ചു. വന്‍ തോതില്‍ വിദേശി തൊഴിലാളികളുടെ പിരിച്ച് വിടലാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് സൌദിയില്‍ വര്‍ധിക്കുകയാണ്. 12.1 ശതമാനത്തില്‍നിന്നും 12.6 ശതമാനമായി വര്‍ധിച്ചിട്ടുണ്ട് തൊഴിലില്ലായ്മ. പഠനം കഴിഞ്ഞ് തൊഴില്‍ മേഖലയില്‍ കടന്നു വന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. സ്വദേശിവത്കരണം ശക്തമാക്കേണ്ട് സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുമേഖലയിലാണ് സ്വദേശിവത്കരണം ശക്തമായി നടപ്പിലായത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ വിദേശികളുടെ തോത് 17 ശതമാനം കുറഞ്ഞു. 2018 അവസാനത്തോടെ ചില്ലറ വ്യാപാര മേഖലയില്‍ വന്‍ തോതില്‍ സ്വദേശികള്‍ കടന്നു വരുമെന്നാണ് പ്രതീക്ഷ. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിനാമി കച്ചവടങ്ങള്‍ക്കെതിരെ തുടരുന്ന ശക്തമായ നടപടി മൂലം കൂടുതല്‍ വിദേശികള്‍ രാജ്യം വിടാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Adjust Story Font
16