അതിർത്തികൾ കൊണ്ട് വേർതിരിക്കാൻ കഴിയാത്ത സുപ്രധാന വികാരങ്ങളാണ് സ്നേഹവും ഭക്ഷണവുമെന്ന് സാനിയയും ഷുഹൈബും
അതിർത്തികൾ കൊണ്ട് വേർതിരിക്കാൻ കഴിയാത്ത സുപ്രധാന വികാരങ്ങളാണ് സ്നേഹവും ഭക്ഷണവുമെന്ന് സാനിയയും ഷുഹൈബും
ദുബൈ കറാമയിൽ 'സ്ഥാൻ' റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും
അതിർത്തികൾ കൊണ്ട് വേർതിരിക്കാൻ കഴിയാത്ത സുപ്രധാന വികാരങ്ങളാണ് സ്നേഹവും ഭക്ഷണവുമെന്ന് പ്രമുഖ ഇന്ത്യൻ ടെന്നിസ് താരം സാനിയാ മിർസയും ഭർത്താവ് ഷുഹൈബ് മാലികും. ദുബൈ കറാമയിൽ 'സ്ഥാൻ' റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും.
സ്നേഹത്തെപ്പോലെ രുചി വൈവിധ്യങ്ങളും നാടുകളെ അടുപ്പിക്കുകയും കോർത്തിണക്കുകയും ചെയ്യുമെന്ന് സാനിയ മിർസയും ഷുഹൈബ് മാലികും അഭിപ്രായപ്പെട്ടു. പ്രണയത്തിൽ ഏറ്റവും അവസാനം മാത്രമാണ് തങ്ങൾ രണ്ടു രാജ്യക്കാരാണ് എന്ന കാര്യം ചിന്തിച്ചതെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തനതു വിഭവങ്ങളും സ്ട്രീറ്റ് ഫുഡും ആധികാരികതയോടെ ഒരുക്കി സംസ്കാരങ്ങളുടെ സൗഹാർദ്ദം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സ്ഥാൻ ഡയറക്ടർ രോഹിത് മുരല്യ പറഞ്ഞു. കാബുൾ, പേഷ്വാർ, കറാച്ചി, ബോംബേ, ഡൽഹി തുടങ്ങിയ നഗരങ്ങളുടെ ഭക്ഷണത്തിനൊപ്പം അവയുടെ സ്വഭാവവും ചര്യകളും സമ്മേളിക്കുന്ന സ്ഥാനമായി റസ്റ്ററൻറ് മാറും. ഇന്ത്യ പാലസ്, ഗോൾഡൻ ഡ്രാഗൺ റസ്റ്റോറന്റുകളിലൂടെ കീർത്തി കേട്ട എസ്.എഫ്.സി ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് സ്ഥാൻ. എസ്.എഫ്.സി സ്ഥാപകനും ചെയർമാനുമായ കെ. മുരളീധരൻ, എക്സിക്യൂട്ടിവ് ഷെഫ് ഗുനീത് സിംഗ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, സുധീർ കുമാർ ഷെട്ടി, പി.വി. ചന്ദ്രൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Adjust Story Font
16