ഈദുല്‍ഫിത്വറിനായി ഖത്തര്‍ ഒരുങ്ങി
ഈദുല്‍ഫിത്വറിനായി ഖത്തര്‍ ഒരുങ്ങി
ഈദുല്‍ഫിത്വര്‍ നമസ്‌കാരത്തിനായി ഖത്തറില്‍ പള്ളികളും ഈദുഗാഹുകളുമടക്കം 298 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
ഈദുല്‍ഫിത്വര്‍ നമസ്‌കാരത്തിനായി ഖത്തറില്‍ പള്ളികളും ഈദുഗാഹുകളുമടക്കം 298 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. രാവിലെ 5.03 ന് പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മസ്ജിദുകളും സ്റ്റേഡിയങ്ങളും മൈതാനങ്ങളും കേന്ദ്രീകരിച്ചാണ് പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കയിരിക്കുന്നത് . ആകെ 298 കേന്ദ്രങ്ങളിലായിരിക്കും ഇത്തവണ ഈദുല്‍ഫിത്വര്‍ നമസ്‌കാരങ്ങള്‍ നടക്കുകയെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ദോഹയിലും പുറത്തുമായി സ്ത്രീകള്‍ക്കു കൂടി നമസ്‌കാരത്തിന് സൗകര്യമുള്ള 35 കേന്ദ്രങ്ങളാണ് പ്രത്യേകമായി പ്രാര്‍ത്ഥനക്കായി സജ്ജീകരിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കുന്ന ഈദ് ഗാഹില്‍ ഡോ. സഖീല്‍ ബിന്‍ സായിര്‍ സൈദ് അല്‍ ശംരി നമസ്കാരത്തിന് നേതൃത്വം നല്‍കും. ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ഡോ. മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ മുറൈഖിയും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Adjust Story Font
16