Quantcast

യുഎഇയില്‍ അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നത് ശിക്ഷാര്‍ഹം

MediaOne Logo

Jaisy

  • Published:

    30 March 2018 11:33 AM GMT

യുഎഇയില്‍ അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നത് ശിക്ഷാര്‍ഹം
X

യുഎഇയില്‍ അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നത് ശിക്ഷാര്‍ഹം

യുഎഇയില്‍ മതപ്രഭാഷണം, ഖുര്‍ആന്‍ പഠനം, മതപഠനക്ലാസുകള്‍ എന്നിവക്ക് കര്‍ശന നിയന്ത്രണം വരുന്നു

യുഎഇയില്‍ മതപ്രഭാഷണം, ഖുര്‍ആന്‍ പഠനം, മതപഠനക്ലാസുകള്‍ എന്നിവക്ക് കര്‍ശന നിയന്ത്രണം വരുന്നു. ഇതുസംബന്ധിച്ച കരട് നിയമം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി. അനുമതിയില്ലാതെ ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തുന്നതും ശിക്ഷാര്‍ഹമായിരിക്കും.

ഇസ്ലാമികകാര്യ-ഓഖാഫ് ജനറൽ അതോറിറ്റിയില്ലാതെ അനുമതിയില്ലാതെ മതപരമായ ലൈബ്രറികൾ തുടങ്ങുക, ഇതിനായി സംഭാവന പിരിക്കുക എന്നിവ കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുന്നതും നിയമം വിലക്കുന്നു.

അനുമതിയില്ലാതെ മതപ്രഭാഷണം, മതപഠന ക്ലാസുകൾ, ഖുർആൻ മനഃപാഠ വേദികൾ, മതകൂട്ടായ് മകൾ തുടങ്ങിയവ സംഘടിപ്പിക്കാന്‍ പാടില്ല. വിലക്ക് ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ 5,000 ദിർഹം വരെ പിഴയോ ശിക്ഷ നല്‍കാന്‍ കരട് നിയമം ശിപാര്‍ശ ചെയ്യുന്നു.

എഫ് .എൻ.സി സ് പീക്കർ ഡോ. അമൽ ആൽ ഖുബൈസി അധ്യക്ഷത വഹിച്ച സെഷനിൽ യു.എ.ഇ മസ് ജിദുകൾക്കുള്ള നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച കരട് നിയമവും അവതരിപ്പിച്ചു. യോഗ്യരായ ജീവനക്കാർ മാത്രമേ പള്ളികളിൽ ജോലി ചെയ്യാവൂ .മസ് ജിദ് ജീവനക്കാർ നിയമവിരുദ്ധ സംഘടനകളിലെ അംഗങ്ങളാകുന്നതും നിരോധിക്കപ്പെട്ട രാഷ് ട്രീയ^സംഘടനാ പ്രവർത്തങ്ങളിൽ ഏ ർപ്പെടുന്നതും നിയമം വിലക്കുന്നു. അനുമതിയില്ലാതെ മതപ്രഭാഷണം നടത്തുക, മതവിധി പുറപ്പെടുവിക്കുക, പള്ളിക്ക് പുറത്ത് ഖുർആൻ പഠിപ്പിക്കുക എന്നിവയും വിലക്കിയിട്ടുണ്ട് . ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 50,000 വരെ പിഴയോ മൂന്ന് മാസത്തിൽ കുറയാത്ത തടവോ ശിക്ഷ വിധിക്കും. പള്ളിക്ക് സമീപം യാചന നടത്തുന്നവർക്കും ബാങ്കി വിളിയോ പ്രഭാഷണമോ തടയുന്നവര്‍ക്കും 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വരും. മസ് ജിദ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ചും എഫ് .എൻ.സിയില്‍ ചർച്ച നടന്നു.

TAGS :

Next Story