Quantcast

ഇന്ത്യന്‍ റിഫൈനറിയില്‍ മുതലിറക്കാന്‍ സൗദി അരാംകോ

MediaOne Logo

Jaisy

  • Published:

    30 March 2018 3:40 PM GMT

ഇന്ത്യന്‍ റിഫൈനറിയില്‍ മുതലിറക്കാന്‍ സൗദി അരാംകോ
X

ഇന്ത്യന്‍ റിഫൈനറിയില്‍ മുതലിറക്കാന്‍ സൗദി അരാംകോ

2022ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന റിഫൈനറിയിലാണ് അരാംകോ നിക്ഷേപമിറക്കുക

ഇന്ത്യന്‍ റിഫൈനറിയില്‍ മുതലിറക്കാന്‍ സൗദി അരാംകോ രംഗത്ത്. 2022ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന റിഫൈനറിയിലാണ് അരാംകോ നിക്ഷേപമിറക്കുക. ദിനം പ്രതി മൂന്ന് ലക്ഷം ബാരല്‍ എണ്ണയാകും ഇന്ത്യയില്‍ ഇതുവഴി ഉല്‍പാദിപ്പിക്കുക.

ഇന്ത്യന്‍ റിഫൈനറിയില്‍ മുതലിറക്കാന്‍ സൗദി അരാംകോ ശ്രമിക്കുന്നതായി സാമ്പത്തിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ പണിപൂര്‍ത്തിയാകുന്ന റിഫൈനറിയിലാണ് അരാംകോ ഓഹരിയെടുക്കുക. 46.1 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കുള്ളതാണ് ഈ റിഫൈനറി. ദിനേന മൂന്ന് ലക്ഷം ബാരല്‍ എണ്ണയാകും ഇവിടെ ഉല്‍പാദിപ്പിക്കുക. 2022ലാകും റിഫാനറിയുടെ പ്രവര്‍ത്തനമാരംഭിക്കുക. നിലവില്‍ ഇന്ത്യന്‍ ഓയിലിന് 50 ശതമാനവും ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്ക് 50 ശതമാനവും ഓഹരി ഇതിലുണ്ട്. ഇതില്‍ ഏതാനും ഷെയറുകള്‍ പുറത്തുവില്‍ക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

റിഫൈനറിക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നല്‍കുന്നതില്‍ ഏറ്റവും വലിയ സ്രോതസ് സൗദി അരാംകോ തന്നെയായിരിക്കും. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യയും ഇന്ധന ഉപഭോഗവും കണക്കിലെടുത്ത് വളരെ വിജയസാധ്യതയുള്ള പദ്ധതി എന്ന നിലക്കാണ് റിഫൈനറിയില്‍ മുതലിറക്കാന്‍ അരാംകോ ശ്രമിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല വാണിജ്യ ബന്ധം പുതിയ ഇടപാടിന് സഹായകമാവുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. എണ്ണ ആവശ്യത്തിന് ഇന്ത്യ അവലംബിക്കുന്ന വന്‍ രാജ്യം എന്നതും സൗദി, ഇന്ത്യ ഇടപാടിന് സഹായകമായേക്കും.

TAGS :

Next Story