കുവൈത്തിൽ വിദേശി ബാച്ചിലർമാർ താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കണം
കുവൈത്തിൽ വിദേശി ബാച്ചിലർമാർ താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കണം
വിദേശി ബാച്ചിലര്‍മാർ മാർ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി ഒരു കൂട്ടം പാർലമെന്റ് അംഗങ്ങളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്
കുവൈത്തിൽ വിദേശി ബാച്ചിലർമാർ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കണമെന്നു ആവശ്യം. വിദേശി ബാച്ചിലര്‍മാർ മാർ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി ഒരു കൂട്ടം പാർലമെന്റ് അംഗങ്ങളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ബിനീദ് ഘർ പ്രദേശത്തു നിന്ന് അടിയന്തരമായി വിദേശികളെ കുടിയൊഴിപ്പിക്കണമെന്നും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
കുടുംബങ്ങൾക്കായുള്ള പാർപ്പിട മേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലരമാരെ പിടികൂടി നാടുകടത്തണമെന്നാണ് പാർലമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതി അധ്യക്ഷനായ സുൽത്താൻ അൽ ലുഗായ്സാൻ ആവശ്യപ്പെട്ടത്. ഇത്തരം കേദ്രങ്ങളിൽ താമസിയ്ക്കുന്ന പലരും മതിയായ രേഖകൾ ഇല്ലാത്തവരാണെന്നും ഇവരെ പിടികൂടുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും എംപി ആവശ്യപ്പെട്ടു . നിരവധി വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ പ്രവർത്തിക്കുന്ന ബിനീദ് ഘർ മേഖലയിൽ വിദേശികൾ കോളനി പോലെ താമസിക്കുന്നത് വലിയ സുരക്ഷാ പ്രശനമാണെന്നും ഇവിടുത്തെ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങൾ രാജ്യത്തിന്റെ അന്തസ്സിനു ചേർന്നതല്ലെന്നും അബ്ദുൽ റഹിമാൻ അൽ ജീറാൻ എംപി ചൂണ്ടിക്കാട്ടി .
വിസക്കച്ചവടക്കാരും റിയൽ സ്റ്റേറ് കച്ചവടക്കകാരും ആണ് ഇത്തരം സാഹചര്യങ്ങളിൽ ലാഭം കൊയ്യുന്നതെന്നും ബാച്ചിലർമാരുടെ ആധിക്യം മയക്കു മരുന്ന് മദ്യം എന്നിവയുടെ ഉപയോഗം കൂടാൻ കാരണമാകുന്നതായും അബ്ദുല്ല ആൾ മയൂഫ് എംപി കുറ്റപ്പെടുത്തി. ബിനീദ് ഘർ പോലുള്ള പ്രദേശങ്ങളിൽ അരിച്ചു പെറുക്കിയുള്ള പരിശോധന അത്യാവശ്യമാണെന്നാണ് അബ്ദുല്ല അൽ തുറൈജിഎംപി യുടെ അഭിപ്രായം.പൊതു പാർപ്പിട മേഖലകളിൽ നിന്ന് മാറി പ്രത്യേക ബാച്ച്ലർ സിറ്റികൾ സ്ഥാപിക്കണമെന്നും എംപിമാർ നിർദേശിച്ചു. പ്രശനം പാർലമെന്റിൽ എത്തിയ സ്ഥിതിക്ക് വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കാനാണ് സാധ്യത . ഇന്ത്യക്കാരായ അവിദഗ്ധ തൊഴിലാളികളാണ് ബിനീദ്ഗറിലെ താമസക്കാരിൽ ഏറെയും.
Adjust Story Font
16