ഗള്‍ഫ് പ്രതിസന്ധി 100 ദിവസം പിന്നിട്ടു; പ്രകോപനത്തിനില്ലെന്ന് ഖത്തര്‍
ഗള്‍ഫ് പ്രതിസന്ധി 100 ദിവസം പിന്നിട്ടു; പ്രകോപനത്തിനില്ലെന്ന് ഖത്തര്‍
പ്രശ്നത്തെ രാഷ്ട്രീയമായി കാണാനും നയതന്ത്ര തലത്തില്‍ പരിഹരിക്കാനുമാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് യു എന്‍ പൊതു സഭയിലെ ഖത്തര്‍ പ്രതിനിധി അലി ഖല്ഫാന് അല്‍ മന്‍സൂരി വ്യക്തമാക്കി
ഗള്‍ഫ് പ്രതിസന്ധി 100 ദിനം പിന്നിടുമ്പോഴും പ്രകോപനപരമായ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് ഖത്തറിന്റെ തീരുമാനം. പ്രശ്നത്തെ രാഷ്ട്രീയമായി കാണാനും നയതന്ത്ര തലത്തില്‍ പരിഹരിക്കാനുമാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് യു എന്‍ പൊതു സഭയിലെ ഖത്തര്‍ പ്രതിനിധി അലി ഖല്ഫാന് അല്‍ മന്‍സൂരി വ്യക്തമാക്കി. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഫോര്‍മുലകള്‍ 100 ദിനം കഴിഞ്ഞിട്ടും രൂപപ്പെടുത്തിയെടുക്കാന്‍ മധ്യസ്ഥ നീക്കങ്ങള്ക്കായില്ല.
പ്രകോപനപരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളോട് അതേരീതിയിൽ പ്രതികരിക്കാതെ ആരോഗ്യപരമായും മാന്യമായും പ്രതികരിക്കാനാണ് ഖത്തറിന് താത്പര്യം .മാധ്യമങ്ങളിലൂടെ ഖത്തറിനെയും ഖത്തറിലെ ജനതയെയും അവഹേളിക്കുകുയും പരിഹസിക്കുകയും ചെയ്യുന്ന സമീപനങ്ങൾ തികച്ചും നിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം വിദശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി മനുഷ്യവകാശ സമിതിയിൽ നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്ത ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ വിമർശിച്ച അൽ മൻസൂരി ഉപരോധ രാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ സമർപിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനവും സൗഹൃദവും നിലനിൽക്കണമെന്നതാണ് ഖത്തറിന്റെ നയമെന്നും അൽ മൻസൂരി വ്യക്തമാക്കി.
Adjust Story Font
16