Quantcast

അജ്മാനിലെ ഹൈപ്പര്‍മാര്‍ക്കറ്റ് തോട്ടം

MediaOne Logo

Subin

  • Published:

    1 April 2018 1:58 AM GMT

അജ്മാനിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തിന്റെ ഉള്‍വശം തന്നെ ഒരു കൃഷിയിടമാക്കി മാറ്റി. മരുഭൂമിയില്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.

അടുക്കളത്തോട്ടവും, മട്ടുപ്പാവ് കൃഷിയും നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തോട്ടം എന്ന് കേട്ടിരിക്കാന്‍ വഴിയില്ല. അജ്മാനിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തിന്റെ ഉള്‍വശം തന്നെ ഒരു കൃഷിയിടമാക്കി മാറ്റി. മരുഭൂമിയില്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ചോളം മുതല്‍ നെല്ല് വരെ, കാബേജ് മുതല്‍ പേരക്കവരെ. കടുകും ഇലക്കറികളും വേറെ. യുഎഇ മരുഭൂമിയില്‍ കൃഷി ചെയ്യാന്‍ കഴിയുന്നതെല്ലാം ഈ തോട്ടത്തിലുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പലതും ഇങ്ങനെ മണ്ണില്‍ വിളഞ്ഞതാണെന്ന് ഗള്‍ഫിലെ കുട്ടികള്‍ പഠിച്ചു. മരുഭൂമിക്ക് ചേര്‍ന്ന പലതരം കൃഷിരീതികളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.

കൃഷിയുമായി ബന്ധപ്പെട്ട മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പൂച്ചെടികളും വിത്തും സമ്മാനമായി കിട്ടും. മരുഭൂമിയുടെ പരിമിതികള്‍ക്കുള്ളില്‍ കൃഷി സാധ്യമാണെന്ന സന്ദേശം നല്‍കുകയാണ് താല്‍കാലികമെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഒരുക്കിയ ഈ നെസ്‌റ്റോ ഫാം.

TAGS :

Next Story