Quantcast

പ്രവാസി സമൂഹം കേരളത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് പട്ടാമ്പി എംഎല്‍എ

MediaOne Logo

Jaisy

  • Published:

    2 April 2018 6:33 PM GMT

പ്രവാസി സമൂഹം കേരളത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് പട്ടാമ്പി എംഎല്‍എ
X

പ്രവാസി സമൂഹം കേരളത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് പട്ടാമ്പി എംഎല്‍എ

അജ്മാനില്‍ ഇമാറാത്ത് പട്ടാമ്പി ഒരുക്കിയ ചടങ്ങില്‍ സംബന്ധിക്കാനത്തെിയതായിരുന്നു അദ്ദേഹം

പ്രവാസി സമൂഹം കേരളത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. അജ്മാനില്‍ ഇമാറാത്ത് പട്ടാമ്പി ഒരുക്കിയ ചടങ്ങില്‍ സംബന്ധിക്കാനത്തെിയതായിരുന്നു മുഹമ്മദ് മുഹ്സിന്‍.

കേരളത്തിന്റെ പുരോഗതിയില്‍ നല്ലൊരു പങ്ക് പ്രവാസികളുടെ പ്രയത്ന ഫലമാണെന്ന് മുഹ്സിന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേരളം പ്രവാസി സമൂഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കി മണ്ഡലത്തിന്റെ വികസനത്തിന് ചില പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പട്ടാമ്പി എം.എല്‍.എ അറിയിച്ചു. ജനപ്രതിനിധി എന്ന നിലക്ക് ആളുകള്‍ തന്നില്‍ അര്‍പ്പിച്ച പ്രതീക്ഷ നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ നീക്കങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള പട്ടാമ്പി നിവാസികള്‍ക്കു പുറമെ പാര്‍ട്ടി അനുഭാവികളുമായും ആശയ വിനിമയം നടത്തിയാകും മുഹ്സിന്റെ നാട്ടിലേക്കുള്ള മടക്കം. സമകാലിക സാഹചര്യത്തില്‍ വിവിധ സമുദായങ്ങള്‍ക്ക് ഒന്നിച്ചിടപഴകാന്‍ അവസരം നല്‍കുന്ന പൊതുഇടങ്ങളും പൊതുവേദികളും ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ദോഹയില്‍ പറഞ്ഞു. ആത്മീയ ഉന്മാദം മതത്തിന്റെ ശരിയായ പ്രതിനിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാര്‍ദ്ദം സംരക്ഷിക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്താനും പൊതുഇടങ്ങളും പൊതുവേദികളും കൂടുതലായി ഉണ്ടാവേണ്ട സവിശേഷമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേരളത്തിലുടനീളം അത്തരം കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നതായും ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. പൊതുസമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടയാക്കിയ ആത്മീയ ഉന്മാദാവസ്ഥക്ക് കാരണം സമുദായ നേതൃത്വത്തിന്റെ അപചയമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ പരസ്പര വിദ്വേഷം പ്രചരിപ്പിക്കുന്നതിനു പകരം സൗഹൃദാന്തരീക്ഷം ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

TAGS :

Next Story