'ഇരയും വേട്ടക്കാരനും' ഏപ്രില്‍ 20ന് അരങ്ങിലെത്തും
ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന ദൗത്യവുമായാണ് പുതിയ നാടകം അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
ദമ്മാം നാടക വേദിയുടെ നാലാം വാര്‍ഷികത്തില്‍ "ഇരയും വേട്ടക്കാരനും" എന്ന നാടകം അരങ്ങിലെത്തും. ഏപ്രില്‍ 20നാണ് പരിപാടി. ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന ദൗത്യവുമായാണ് പുതിയ നാടകം അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദമ്മാം നാടക വേദിയുടെ മുന്‍ നാടകങ്ങളായ കടുവ, വേഷം, ശിഖണ്ഡിനി എന്നീ നാടകങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സമകാലിക സംഭവങ്ങളോടും സമൂഹത്തോടും സംവദിക്കുന്ന ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും പുതിയ നാടകമെന്ന് സംവിധായകന്‍ ബിജു പോള്‍ നീലേശ്വരം പറഞ്ഞു.
35 ഓളം പ്രവാസി നാടക കലാകാരന്‍മാരാണ് ഈ നാടകത്തില്‍ വേഷമിടുന്നത്. കഴിഞ്ഞ ഏതാനം മാസങ്ങളായി ഇവര്‍ ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്. കേരള നാടക സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡ് നേടിയ മൂഹാദ് വെമ്പായമാണ് നാടകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിനോദ് കുഞ്ജു, ഷാജി ഇബ്രാഹീം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16