Quantcast

റമദാന് മുന്നോടിയായി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ നീക്കം

MediaOne Logo

Jaisy

  • Published:

    7 April 2018 7:40 AM GMT

റമദാന് മുന്നോടിയായി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ നീക്കം
X

റമദാന് മുന്നോടിയായി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ നീക്കം

50 ഓളം ഉല്പന്നങ്ങൾക്കു 20 മുതൽ 35 ശതമാനം വരെ ​ വില കൂട്ടാൻ സഹകരണ സംഘങ്ങൾ നീക്ക തുടങ്ങി

റമദാന് മുന്നോടിയായി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ കോ ഓപറേറ്റിവ് സൊസൈറ്റികൾ ഒരുങ്ങുന്നതായി റിപ്പോർട്ട് . 150 ഓളം ഉല്പന്നങ്ങൾക്കു 20 മുതൽ 35 ശതമാനം വരെ ​ വില കൂട്ടാൻ സഹകരണ സംഘങ്ങൾ നീക്കമാരംഭിച്ചതായി ​ അൽ ഷാഹിദ്​ ദിനപത്രം റിപ്പോർട്ട്​ ചെയ്തു

റമദാനിൽ അവശ്യ സാധനങ്ങളുടെ വിലകയറ്റം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന പ്രധാനമന്ത്രി ശൈഖ്​ ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ നിർദേശമനുസരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയവും വിവിധ സർക്കാർ വകുപ്പുകളും സം‌യുക്ത യോഗം ചേർന്ന്​ നടപടികൽ ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് സഹകരണ സംഘങ്ങൾ വില വർധിപ്പിക്കുമെന്ന റിപ്പോർട്ട്​ പുറത്തുവരുന്നത്​. 150 ഓളം നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിന് പുറമെ4,480 ഉൽപന്നങ്ങളുടെ വിൽപന കൂട്ടാൻ സഹകരണ സംഘങ്ങളുടെ കൂടായ്മയായ കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റി യൂണിയൻ പ്രത്യേക വിപണന തന്ത്രങ്ങൾ ആവിഷ്​കരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘങ്ങളിൽ വില വർധിക്കുന്നത്​ പൊതുവിപണിയിലും വിലക്കയറ്റമുണ്ടാവാൻ കാരണമാവും.റമദാനിൽ ആടുമാടുകൾക്കു വില വർധിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ലൈവ് സ്റ്റോക് കമ്പനിഉടമകൾ സമർപ്പിച്ച നിവേദനം സർക്കാർ നേരത്തെ നിരാകരിച്ചിരുന്നു . വിപണിയിലെ ആടുമാടുകളുടെയും മാംസോൽപന്നങ്ങളുടെയും ശേഖരം സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ വാണിജ്യ വയവസായ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു .റമദാനു മുന്നോടിയായി വിപണയിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story