Quantcast

കുവൈത്ത് സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ നാലു മാസത്തിനകം

MediaOne Logo

admin

  • Published:

    7 April 2018 9:52 PM GMT

കുവൈത്ത് സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ നാലു മാസത്തിനകം
X

കുവൈത്ത് സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ നാലു മാസത്തിനകം

വ്യക്തികളുടെ ജനിതക വിവരങ്ങൾ എൻകോഡ് ചെയ്ത പാസ്പോർട്ട് ഈ വർഷം സെപ്തംബർ മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നു പാസ്സ്പോർട്ട് പൌരത്വകാര്യ അണ്ടർ സെക്രട്ടറി അറിയിച്ചു...

കുവൈത്തിൽ സ്വദേശികൾക്ക് ഇലക്ട്രോണിക് പാസ്സ്പോർട്ടുകൾ നാലു മാസത്തിനകം ലഭ്യമാക്കും. വ്യക്തികളുടെ ജനിതക വിവരങ്ങൾ എൻകോഡ് ചെയ്ത പാസ്പോർട്ട് ഈ വർഷം സെപ്തംബർ മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നു പാസ്സ്പോർട്ട് പൌരത്വകാര്യ അണ്ടർ സെക്രട്ടറി അറിയിച്ചു.

കുവൈത്തിൽ നടന്ന ജി.സി.സി പാസ്പോർട്ട്കാര്യ മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷൈഖ് മാസിൻ. ഇലക്ട്രോണിക് പാസ്പോർട്ട് ഇലക്ട്രോണിക്വല്‍ക്കരിക്കുന്നത്തോടെ പൗരന്മാർക്ക് ഇതര ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനുള്ള നടപടികൾ എളുപ്പമാവും. ഇതിനായി അംഗരാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളെ ബന്ധിപ്പിച്ചു കൊണ്ട് കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കും. കുറ്റവാളികളും പിടികിട്ടാ പുള്ളികളും രാജ്യം വിടുന്നത് തടയാനും ഇത് വഴി സാധിക്കുമെന്ന് ഷെയ്ഖ്‌ മാസിൻ കൂട്ടിച്ചേർത്തു.

ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹിന്‍റെ നിർദേശപ്രകാരം കഴിഞ്ഞ മാർച്ചിലാണ് ആഭ്യന്തരമന്ത്രാലയവും സിവിൽ ഇൻഫർമേഷൻ ഡിപ്പാർട്ടുമെന്‍റും പാസ്പ്പോർട്ട് ആധുനിക വൽക്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത് . നിലവിലെ പ്രിന്‍റഡ് പാസ്പോര്‍ട്ടിന് പകരമുള്ള ഇലക്ട്രോണിക് സ്മാര്‍ട്ട് പാസ്പോര്‍ട്ട് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ളതാണ്.

ലോകത്തെവിടെനിന്ന് പരിശോധിച്ചാലും വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൃത്യമായി കാണിക്കുന്ന തരത്തിലാകും ഇവ ക്രമീകരിക്കുക. പൌരന്മാരുടെ ഡിഎൻഎ വിവരങ്ങളും ഉൾപ്പെടുന്നതാകും ഈ വർഷം സെപ്റ്റംബർ മുതൽ വിതരണം ചെയ്യുന്ന കുവൈത്ത് പാസ്പോർട്ടുകൾ.

TAGS :

Next Story