നോട്ടു നിരോധം തകർത്തെറിഞ്ഞ സ്വപ്നങ്ങളുമായി പ്രവാസത്തിലേക്ക് മടങ്ങേണ്ടി വന്ന ഹൈദരാലി
15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2016 ജൂൺ മാസത്തിലാണ് വിസ കാൻസൽ ചെയ്ത് ഹൈദരാലി നാട്ടിലേക്ക് മടങ്ങിയത്
നോട്ടു നിരോധം തകർത്തെറിഞ്ഞ സ്വപ്നങ്ങളുമായി വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങേണ്ടി വന്നയാളാണ് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഹൈദരാലി സീരകത്ത്. 15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2016 ജൂൺ മാസത്തിലാണ് വിസ കാൻസൽ ചെയ്ത് ഹൈദരാലി നാട്ടിലേക്ക് മടങ്ങിയത്.
കുടുംബത്തോടൊപ്പം കഴിയാമെന്ന ആഗ്രഹത്തിൽ നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹത്തിന്റെ മനസിൽ ഏതാനും ബിസിനസ് ഐഡിയകളും ഉണ്ടായിരുന്നു. സുഹൃത്തുമൊത്ത് ഡിഷ് ടി.വി ബിസനസ് മേഖലയിലാണ് ആദ്യം കൈവെച്ചത്. പല വിധ കാരണങ്ങളാൽ ഇത് നഷ്ടമായി. റെഡിമെയ്ഡ് വസ്ത്ര വ്യാപാരത്തിലേക്ക് തിരിയാനായിരുന്നു അടുത്ത ആലോചന. അടുത്ത സുഹൃത്തുക്കൾക്കൊപ്പം പങ്കാളിത്തത്തിൽ കച്ചവടം ആരംഭിക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയപ്പോഴാണ് .
സ്ഥിതിഗതികൾ ശരിയാകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ കാത്തിരിപ്പ് മാസങ്ങളിലേക്ക് നീങ്ങിയപ്പോൾ മനസ് മടുത്തു. പിന്നീട് പ്രവാസത്തിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച ആലോചനയായി. ശ്രമങ്ങൾക്കൊടുവിൽ 2017 മാർച്ച് മാസത്തോടെ പുതിയ വിസയിൽ വീണ്ടും മസ്കത്തിലേക്ക് എത്തി.
Adjust Story Font
16