Quantcast

പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ നേരിയ വിലയിടിവ്

MediaOne Logo

Jaisy

  • Published:

    8 April 2018 6:10 AM GMT

പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ നേരിയ വിലയിടിവ്
X

പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ നേരിയ വിലയിടിവ്

മെയ് മാസത്തില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരാനിരിക്കെയാണ് എണ്ണക്ക് ഒരു മാസത്തിനിടക്ക് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.

എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ജനുവരി മുതല്‍ നടപ്പാക്കിവരുന്ന ഉല്‍പാദന നിയന്ത്രണം നിശ്ചയിച്ച ആറ് മാസത്തിന് ശേഷം തുടരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ നേരിയ വിലയിടിവ് അനുഭവപ്പെട്ടു. ജൂണില്‍ അവസാനിക്കുന്ന ഉല്‍പാദന നിയന്ത്രണ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മെയ് മാസത്തില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരാനിരിക്കെയാണ് എണ്ണക്ക് ഒരു മാസത്തിനിടക്ക് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.

എണ്ണ വിലയിടിവിന്റെ സാഹചര്യത്തില്‍ സൗദിയുടെ നേതൃത്വത്തില്‍ ഒപെക് അംഗരാജ്യങ്ങള്‍ തീരുമാനിച്ച ഉല്‍പാദന നിയന്ത്രണം ജൂണിന് ശേഷം ആറ് മാസത്തേക്ക് കൂടി നീട്ടുമെന്നാണ് പ്രതീക്ഷ എങ്കിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യമില്ലാത്തതാണ് ആശങ്കക്ക് കാരണം. ഒപെകിന് പുറത്ത് റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ എണ്ണ ഉല്‍പാദന രാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍ നിയന്ത്രണം തുടരുന്നതിന് ഒപെകിന് പുറത്തുള്ള ഉല്‍പാദന രാഷ്ട്രങ്ങളുടെ പിന്തുണയ ഇതുവരെ ലഭിച്ചിട്ടില്ല. ഉല്‍പാദന നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ വര്‍ഷാവസാനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ എണ്ണ വിപണിയിലുണ്ടാവുമെന്നാണ റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ വ്യക്തമായത്. അതേസമയം 2017 രണ്ടാം പകുതിയില്‍ എണ്ണക്കുള്ള ആവശ്യം വര്‍ധിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ലഭിച്ചതിനെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയായിരിക്കും രണ്ടാം പകുതിയിലെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story