സൗദി നിലപാടിനെ പിന്തുണച്ച് യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു
സൗദി നിലപാടിനെ പിന്തുണച്ച് യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു
കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ബുധനാഴ്ച തന്നെ യുഎഇ നേതൃത്വം വ്യക്തമാക്കിയിരുന്നു
ഉപാധികൾ അംഗീകരിക്കാതെ ഖത്തറുമായി ഒത്തുപോകാനാവില്ലെന്ന സൗദി നിലപാടിനെ പിന്തുണച്ച് യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു. കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ബുധനാഴ്ച തന്നെ യുഎഇ നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്.
അബൂദബി-ഖത്തർ റൂട്ടിലെ എണ്ണക്കപ്പലുകളുടെ സഞ്ചാര വിലക്ക് അബൂദബി പെട്രോളിയം പോർട്ട്സ് അതോറിറ്റി വീണ്ടും കർശനമാക്കി. ഖത്തറിന്റെ ഉടമസ്ഥതയിലോ മേൽനോട്ടത്തിലോ അല്ലാത്തതും ഖത്തർ പതാക വഹിക്കാത്തതുമായ എണ്ണക്കപ്പലുകൾക്ക് യാത്രാനുമതി നൽകി ഒരു ദിവസം പിന്നിട്ടാണ് നിരോധനം കർശനമാക്കുന്ന നടപടിയുമായി അധികൃതർ രംഗത്തു വന്നത്. ഇതു സംബന്ധിച്ച് സർക്കുലറുകൾ പുറപ്പെടുവിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഖത്തറിലേക്കുള്ള എല്ലാ തപാൽ സർവീസുകളും നിർത്തിയതാണ് മറ്റൊരു നീക്കം. ജൂൺ ആറ് മുതൽ തന്നെ സർവീസുകൾ നിർത്തിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും. അയക്കപ്പെടാത്ത ഖത്തറിലേക്കുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റൽ ചാർജ് ഉൾപ്പെടെ ഉടമസ്ഥർക്ക് മടക്കി നൽകുമെന്നും എമിറേറ്റസ് പോസ്റ്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഖത്തർ എയർലൈൻസിന്റെ ഓഫീസുകൾ അടച്ചു പൂട്ടിയതിനു പിന്നാലെ കമ്പനിയുടെ വെബ്സൈറ്റിനും യു.എ.ഇയിൽ വിലക്ക് ഏർപ്പെടുത്തി. ഖത്തറിനോട് അനുഭാവം പുലർത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം തന്നെ യുഎഇ മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16