എണ്ണ ഉത്പാദന നിയന്ത്രണം നീട്ടല്‍; നിര്‍ണായക യോഗം തുടങ്ങി
എണ്ണ ഉത്പാദന നിയന്ത്രണം നീട്ടല്‍; നിര്‍ണായക യോഗം തുടങ്ങി
വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ എണ്ണ ഉത്പാദക കൂട്ടായ്മയായ ഒപെകിലെ രാജ്യങ്ങളും റഷ്യയടക്കമുള്ള ഒപെക് ഇതര രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്
എണ്ണ ഉത്പാദന നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ നിര്‍ണായക യോഗം തുടങ്ങി. വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ എണ്ണ ഉത്പാദക കൂട്ടായ്മയായ ഒപെകിലെ രാജ്യങ്ങളും റഷ്യയടക്കമുള്ള ഒപെക് ഇതര രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ഉത്പദന നിയന്ത്രണം തുടരാന്‍ രാജ്യങ്ങള്‍ ധാരണയിലെത്തിയെന്നാണ് സൂചന.
എണ്ണ ഉത്പാദന നിയന്ത്രണം നീട്ടാനുള്ള നെട്ടോട്ടത്തിലാണ് അറബ് രാജ്യങ്ങളും റഷ്യയടക്കമുള്ള ഒപെക് ഇതര രാജ്യങ്ങളും. വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ ഉത്പാദന നിയന്ത്രണം വേണ്ടെന്ന് വെച്ചാല്‍ വിപണിയിലേക്ക് എണ്ണയൊഴുകും. ഇതോടെ എണ്ണ വില ഇടിയും. സാമ്പത്തിക പ്രയാസത്തില്‍ നിന്ന് പിടിച്ചു കയറുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക നില തകരും. എന്നാല്‍ ഇതുണ്ടാകില്ലെന്ന കണക്ക് കൂട്ടലിലാണ് രാഷ്ട്രങ്ങള്‍. ഒപെകിന് പുറത്ത് എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യയടക്കം ഉത്പാദന നിന്ത്രണത്തിന് സഹകരിക്കാന്‍ ധാരണയിലുണ്ട്. വിഷയത്തില്‍ ഇറാന്റെ നിലപാടും നിര്‍ണായകമാണ്.
2015ല്‍ എണ്ണവില ഇടിഞ്ഞ ശേഷം ഏറ്റവും കൂടിയ വിലയിലാണിപ്പോള്‍ എണ്ണ വില്‍പന. ക്രൂഡ് ഓയില്‍ ബാരലിന് 64 ഡോളറിന് വരെ കഴിഞ്ഞയാഴ്ച വിപണിയെത്തി. വില എഴുപതിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഉത്പാദകര്‍. ഇതിന് നിയന്ത്രണം തുടര്‍ന്നേ പറ്റൂ. 2018 ഡിസംബര്‍ വരെ എണ്ണ ഉത്പാദന നിയന്ത്രണം നീട്ടാനാണ് ശ്രമം. എന്നാല്‍ ജൂണ്‍ മാസത്തില്‍ അവലോകനം ആവശ്യമാണെന്നാണ് റഷ്യയുടെ നിലപാട്. വില കൂടിയാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനാണിത്. ഇതും യോഗത്തില്‍ ചര്‍ച്ചയാകും.
Adjust Story Font
16