Quantcast

ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം വരുന്നു

MediaOne Logo

admin

  • Published:

    9 April 2018 9:37 AM GMT

ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം വരുന്നു
X

ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം വരുന്നു

മിന്നല്‍ പ്രളയങ്ങള്‍ വഴി ജീവനും സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം വരുന്നു .

മിന്നല്‍ പ്രളയങ്ങള്‍ വഴി ജീവനും സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം വരുന്നു . നടപടികള്‍ ഏറെ പുരോഗമിച്ചതായും ജൂലൈയോടെ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാൻ ശ്രമിക്കുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്ത് മഴ പതിവായിരിക്കുകയാണ്. മസ്കത്ത് അടക്കം പല പ്രദേശങ്ങളിലെ വാദികളിലും മിന്നല്‍ പ്രളയത്തിന് സാധ്യതയേറെയാണ്. 2003 മുതല്‍ ഇതുവരെ പെട്ടെന്ന് വെള്ളമുയര്‍ന്നതിനാല്‍ നൂറോളം പേര്‍ മരണപ്പെടുകയും ആയിരകണക്കിന് റിയാലിന്റെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ അവസ്ഥക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പുതിയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് . ഇതിനു വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംവിധാനങ്ങളുടെ നിലവാരം പരിശോധിച്ചപ്പോൾ കൃത്യതയോടെയുള്ള ഫലങ്ങളാണ് ലഭിച്ചതെന്നും നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. ഉപഗ്രഹ റിപ്പോര്‍ട്ടുകള്‍, റഡാര്‍ സാങ്കേതികത, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവ സമന്വയിപ്പിച്ചാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുക. ഇതുവഴി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് വ്യക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ കഴിയും. ചെറിയ സമയത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മിന്നല്‍ പ്രളയം കൃത്യതയോടെ പ്രവചിക്കാന്‍ കഴിയുകയെന്ന വെല്ലുവിളിയാര്‍ന്ന ജോലിയുമായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ടുപോകുന്നതെന്നും വക്താവ് അറിയിച്ചു.

TAGS :

Next Story