Quantcast

റോഡുകളുപയോഗിക്കുന്നതിന് ഫീസ്​ ഏർപ്പെടുത്തില്ലെന്നു കുവൈത്ത്

MediaOne Logo

Jaisy

  • Published:

    9 April 2018 5:52 PM GMT

റോഡുകളുപയോഗിക്കുന്നതിന് ഫീസ്​ ഏർപ്പെടുത്തില്ലെന്നു കുവൈത്ത്
X

റോഡുകളുപയോഗിക്കുന്നതിന് ഫീസ്​ ഏർപ്പെടുത്തില്ലെന്നു കുവൈത്ത്

വൻ തുക ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയവ ഉൾപ്പെടെ ഒരു റോഡിലും ഫീസ്​ ബാധകമാക്കാൻ പദ്ധതിയില്ലെന്നു അധികൃതർ വ്യക്തമാക്കി

റോഡുകളുപയോഗിക്കുന്നതിന് ഫീസ്​ ഏർപ്പെടുത്താൻ ഉദ്യേശമില്ലെന്നു കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. വൻ തുക ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയവ ഉൾപ്പെടെ ഒരു റോഡിലും ഫീസ്​ ബാധകമാക്കാൻ പദ്ധതിയില്ലെന്നു അധികൃതർ വ്യക്തമാക്കി.

പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ എല്ലാ പാതകളും ജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാനുള്ളതാണ്. ഇവക്കു ഏതെങ്കിലും തരത്തിൽ ടോൾ ഏർപ്പെടുതേണ്ടതില്ലെന്നാണ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നിലപാട് . അതിനിടെ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് പദ്ധതികൾക്കായി ഇതുവരെ 1.6 ബില്യൻ ദീനാർ ചെലവഴിച്ചതായി മന്ത്രാലയത്തിലെ റോഡ് ആൻറ് ട്രാൻസ്​പോർട്ട് അതോറിറ്റി മേധാവി അഹ്മദ് അൽ ഹസ്സാൻ പറഞ്ഞു. 25 പദ്ധതികളാണ് മന്ത്രാലയത്തിന് കീഴിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജമാൽ അബ്ദുന്നാസർ റോഡ്, ജഹ്റ റോഡ് വികസനം, സെവൻത് റിംഗ്, ഫഹാഹീൽ പാത എന്നിവയാണ് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ പ്രധാനപെട്ടതെന്നും അഹ്മദ് അൽ ഹസ്സാൻ കൂട്ടിച്ചേർത്തു.

TAGS :

Next Story