Quantcast

സൌദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

MediaOne Logo

Jaisy

  • Published:

    9 April 2018 3:11 AM GMT

കഴിഞ്ഞ മാസം 18നാരംഭിച്ച സന്ദര്‍ശനം 18 ദിവസമാണ് നീണ്ടു നിന്നത്

അമേരിക്കയുമായും വിവിധ കമ്പനികളുമായുമുള്ള ബന്ധം ഊട്ടിയുറപ്പിച്ച് സൌദി കിരീടാവകാശിയുടെ സന്ദര്‍ശനത്തിന് സമാപനം. കഴിഞ്ഞ മാസം 18നാരംഭിച്ച സന്ദര്‍ശനം 18 ദിവസമാണ് നീണ്ടു നിന്നത്. ആപ്പിളും ഗൂഗിളുമടക്കമുള്ള വിവിധ കമ്പനികളുമായി ധാരണ ഒപ്പു വെച്ചാണ് കിരീടാവകാശിയുടെ മടക്കം.

കിരീടാവകാശിയായി അധികാരമേറ്റ ശേഷമുള്ള അമേരിക്കന്‍ സന്ദര്‍ശനം അവിസ്മരണീയമാക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മടങ്ങുന്നത്. സന്ദര്‍ശനം നീണ്ടത് 18 ദിനങ്ങള്‍. പ്രസിഡണ്ട് ഡോളള്‍ഡ് ട്രംപുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍. ഒപ്പു വെച്ചത് അന്‍പതിലേറെ കരാറുകള്‍. പ്രതിരോധ,സാന്പത്തിക സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ വികസനം ലക്ഷ്യമാക്കിയാണ് ഇവ. സൌദിയെ സാമ്പത്തികമായും സാമൂഹികമായും മാറ്റാനുറച്ചുള്ളതാണ് കരാറുകള്‍. ഗൂഗിള്‍, സിലിക്കണ്‍വാലി എന്നിവ സന്ദര്‍ശിച്ചത് ഈ ലക്ഷ്യത്തോടെയാണ്. സൌദിയിലെ പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ പിന്തുണക്കും. ഇതിന്റെ ഭാഗമായി ഭാഷാ പഠനത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാന്‍ കമ്പനി സഹകരിക്കും.

സിലിക്കൺവാലിയിലെ കമ്പനി ആസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന സ്വദേശി യുവാക്കൾക്ക് തൊഴിൽ പരിശീലനവുമുണ്ടാകും. അരാംകോയുമായി സഹകരിച്ച് വിവിധ പദ്ദതികളുണ്ട്. അമേരിക്കയുടെ മുൻ പ്രസിഡണ്ട് ജോര്‍ജ് ബുഷ്, മുന്‍ പ്രതിരോധ സെക്രട്ടറി ലിയോൺ പാനിറ്റ എന്നിവരേയും കിരീടാവകാശിയെ സന്ദർശിച്ചു. ഹാര്‍വി ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച ഹൂസ്റ്റണിലെ പ്രദേശങ്ങളിലും കിരിടാവകാശിയെത്തി. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, വെസ്റ്റ്‌കോസ്റ്റ് എന്നിവടങ്ങളില്‍ പര്യടനം നടത്തിയിരുന്നു.

TAGS :

Next Story