Quantcast

ഒമാന്‍ ജിസിസി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

MediaOne Logo

Sithara

  • Published:

    9 April 2018 11:11 AM GMT

ഒമാന്‍ ജിസിസി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍
X

ഒമാന്‍ ജിസിസി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

ഗള്‍ഫ് സഹകരണ കൂട്ടായ്മക്ക് കൂടുതല്‍ കരുത്ത് പകരേണ്ട ഘട്ടമാണിതെന്ന് ഒമാന്‍ നേതൃത്വം വ്യക്തമാക്കി

ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ നിന്ന് ഒമാന്‍ വിട്ടുപോയേക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍. ഗള്‍ഫ് സഹകരണ കൂട്ടായ്മക്ക് കൂടുതല്‍ കരുത്ത് പകരേണ്ട ഘട്ടമാണിതെന്നും ഒമാന്‍ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബ്രെക്സിറ്റ് സംഭവത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപക പ്രചാരണം നടന്നത്. യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ധീരമായ ഒന്നാണെന്നും യൂറോപ്യന്‍ കമീഷന്‍ അടിച്ചേല്‍പിക്കുന്ന ചില തീരുമാനങ്ങള്‍ തീര്‍ത്തും പ്രതിലോമപരമാണെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒമാന്‍ അംഗമായ ജി.സി.സി കൂട്ടായ്മക്കെതിരെയുള്ള പരോക്ഷ വിമര്‍ശം കൂടിയാണിതെന്ന മട്ടിലായിരുന്നു പ്രചാരണം നടന്നത്. ജി.സി.സി കൂട്ടായ്മയുടെ നയനിലപാടുകളെ വിമര്‍ശിച്ച് ശൂറാ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ഇശ്ഹാഖ് അല്‍ സിയാബിയും രംഗത്തു വരികയുണ്ടായി.

എന്നാല്‍ ജി.സി.സി നിലപാടുകളെ ഒരിക്കലും തന്നെ ഒമാന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അുവൈത്തിലെ അല്‍ റായ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ജിസിസി കൂട്ടായ്മ കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകണമെന്ന അഭിപ്രായമാണ് ഒമാനുള്ളത്. ഇതു സംബന്ധിച്ച അംഗരാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

TAGS :

Next Story