അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത്
അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത്
അറബ് സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട ആലോചന തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
29ാമത് അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത് ചേരും. അറബ് സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട ആലോചന തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയുടെ മുന്നോടിയായി മാര്‍ച്ച് 19ന് വിദേശകാര്യമന്ത്രിമാരുടെ യോഗവും ചേരും. കൂടാതെ സാമ്പത്തിക, ധനകാര്യ മന്ത്രിമാരുടെ യോഗവും ഉച്ചകോടിയുടെ മുന്നോടിയായി നടന്നേക്കും.
ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇറാന്റെ മേഖലയിലെ ഇടപെടലും അജണ്ടയിലെ പ്രാധാന വിഷയമായിരിക്കും. കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ അമ്മാനില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് അടുത്ത സമ്മേളനം റിയാദില്‍ ചേരാന്‍ തീരുമാനിച്ചത്. യു.എ.ഇ ഉള്‍പ്പെടെ പ്രമുഖ അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടതനുസരിച്ചാണ് 2018ലെ 29ാമത് ഉച്ചകോടി റിയാദില്‍ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ നടക്കുന്ന സാധാരണ വാര്‍ഷിക ഉച്ചകോടിയുടെ തിയതി സെക്രട്ടറിയേറ്റ് തലത്തിലാണ് തീരുമാനിക്കാറുള്ളത്. ഈജിപ്ത് തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് ഉച്ചകോടി മാര്‍ച്ച് 21ലേക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ ഏതെങ്കിലും അംഗരാജ്യത്തിന് അസൗകര്യമുണ്ടെങ്കില്‍ തിയതി മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയുടെ അംഗത്വം മരവിച്ചത് ഒഴിച്ചാല്‍ മറ്റു അംഗരാജ്യങ്ങളെല്ലാം റിയാദ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16