ഖത്തര്‍ പ്രശ്നപരിഹാരം; ഊര്‍ജ്ജിത ശ്രമവുമായി അമേരിക്ക
ഖത്തര്‍ പ്രശ്നപരിഹാരം; ഊര്‍ജ്ജിത ശ്രമവുമായി അമേരിക്ക
സൗദി, ഖത്തര്‍, യു.എ.ഇ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും
ഖത്തര്‍ പ്രശ്നപരിഹാരത്തിന് ഊര്‍ജിത ശ്രമവുമായി അമേരിക്ക . സൗദി, ഖത്തര്‍, യു.എ.ഇ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച സൗദി കിരീടാവകാശിയുമായി നടക്കുന്ന കൂടിക്കാഴ്ചയോടെ ചര്‍ച്ചക്ക് തുടക്കമാകും.
ഒമ്പത് മാസമായി തുടരുന്ന ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. മൂന്ന് ജി.സി.സി രാജ്യങ്ങളുടെ നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ ഔദ്യോഗിക പര്യടനം നടത്തുന്ന സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയോടെ ചൊവ്വാഴ്ചയാണ് ചര്‍ച്ചക്ക് തുടക്കും കുറിക്കുക. ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ എന്നിവരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ഇറാന്‍ മേഖലയിലുണ്ടാക്കുന്ന പ്രശന്ങ്ങളെയും ഇടപെടലുകളെയും നേരിടാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഒന്നിക്കണമെന്നതാണ് അമേരിക്കയുടെ താല്‍പര്യം. ഇത് സാധ്യമാക്കാന്‍ ജി.സി.സി ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ പോലും അമേരിക്ക തയ്യാറായിരുന്നുവെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രശ്ന പരിഹാരത്തിനായി ഒന്നിക്കുന്നില്ലെന്നും പരിഹാരത്തിനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Adjust Story Font
16