നാട്ടിലെ പരുക്കൻ ഡ്രൈവിംഗ് ശീലവുമായി എത്തുന്ന മലയാളികൾ ഗൾഫ് നിരത്തുകളിൽ മര്യാദരാമന്മാരാണ് 

നാട്ടിലെ പരുക്കൻ ഡ്രൈവിംഗ് ശീലവുമായി എത്തുന്ന മലയാളികൾ ഗൾഫ് നിരത്തുകളിൽ മര്യാദരാമന്മാരാണ് 

MediaOne Logo

Rishad

  • Published:

    13 April 2018 9:22 AM

നാട്ടിലെ പരുക്കൻ ഡ്രൈവിംഗ് ശീലവുമായി എത്തുന്ന മലയാളികൾ ഗൾഫ് നിരത്തുകളിൽ മര്യാദരാമന്മാരാണ് 
X

നാട്ടിലെ പരുക്കൻ ഡ്രൈവിംഗ് ശീലവുമായി എത്തുന്ന മലയാളികൾ ഗൾഫ് നിരത്തുകളിൽ മര്യാദരാമന്മാരാണ് 

ഗൾഫിൽ വളയം പിടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒന്നുകിൽ പണി പോകും ഇല്ലെങ്കിൽ പോലീസ് പണി തരും

നാട്ടിലെ പരുക്കൻ ഡ്രൈവിംഗ് ശീലവുമായി എത്തുന്ന മലയാളികൾ ഗൾഫ് നിരത്തുകളിൽ പക്ഷെ മര്യാദരാമന്മാരാണ് . നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർ കാണിക്കുന്ന കണിശത തന്നെയാണ് ഗൾഫ് നാടുകളിൽ വാഹന ഉപയോക്താക്കളെ മര്യാദക്കാരാക്കുന്നതെന്നു കുവൈത്തിലെ മലയാളി ഡ്രൈവർമാർ തന്നെ സമ്മതിക്കുന്നു .

കുവൈത്തിലെ ട്രാൻസ്‌പോർട്ട് കമ്പനികളിൽ മലയാളി ഡ്രൈവർമാരാണ് ഭൂരിപക്ഷം. പലരും നാട്ടിൽ പ്രൈവറ്റ് ബസ്സുകളിൽ ജോലിയെടുത്തവർ. മരണപാച്ചിലിനു പേരെടുത്തവർ. എന്നാൽ ഗൾഫ് നിരത്തുകളിലെത്തുമ്പോൾ എല്ലാവരും അനുസരണയുള്ള നല്ല ഡ്രൈവർമാർ ആകുന്നു.

ഗൾഫിൽ വളയം പിടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒന്നുകിൽ പണി പോകും ഇല്ലെങ്കിൽ പോലീസ് പണി തരും. അതുകൊണ്ടു തന്നെ ജെന്റിൽമാൻ ഡ്രൈവിംഗ് ശീലമാക്കുകയെ നിവൃത്തിയുള്ളൂ .

TAGS :

Next Story