Quantcast

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി യുഎസ്​ സംഘം

MediaOne Logo

Jaisy

  • Published:

    13 April 2018 6:53 PM GMT

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി യുഎസ്​ സംഘം
X

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി യുഎസ്​ സംഘം

മുൻ സൈനിക ജനറലായ സിന്നിയും ഗൾഫ്​ കാര്യങ്ങളുടെ ചുമതലയുള്ള യു.എസ്​ അസി.വിദേശകാര്യ സെക്രട്ടറി തിമോതി ലെൻഡർകിങ്ങും വ്യാഴാഴ്​ച രാവിലെയാണ്​ അബൂദബിയിലെത്തിയത്

ഖത്തർ പ്രതിസന്ധിക്ക്​ പരിഹാരം തേടിയുള്ള പര്യടനത്തിന്റെ ഭാഗമായി അമേരിക്കൻ ദൂതൻ റിട്ട. ജനറൽ ആന്റണി ചാൾസ്​ സിന്നി അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാനുമായി ചർച്ച നടത്തി. മുൻ സൈനിക ജനറലായ സിന്നിയും ഗൾഫ്​ കാര്യങ്ങളുടെ ചുമതലയുള്ള യു.എസ്​ അസി.വിദേശകാര്യ സെക്രട്ടറി തിമോതി ലെൻഡർകിങ്ങും വ്യാഴാഴ്​ച രാവിലെയാണ്​ അബൂദബിയിലെത്തിയത്​.

കൂടിക്കാഴ്ചയിൽ യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​ ആൽ നഹ്​യാൻ, സുപ്രീം ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെ​ക്രട്ടറി അലി ബിൻ ഹമ്മാദ്​ അൽ ഷംസി, എക്​സിക്യൂട്ടീവ്​ അഫയേഴ്​സ്​ അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്​, അമേരിക്കയിലെ യു.എ.ഇ അംബാസഡർ യൂസഫ്​ മനാ സഇൗദ്​ അൽ ഉതൈബ തുടങ്ങിയവർ കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു. ഖത്തറിനെയും അവർക്കെതിരെ ഉപരോധം തുടരുന്ന യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്​, ബഹ്റൈൻ എന്നീ രാജ്യങ്ങളെയും ഒരു മേശക്കു ചുറ്റുമിരുത്തുന്നതിനുള്ള ശ്രമങ്ങളാണ്​ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നത്​. തിങ്കളാഴ്ച കുവൈത്തിലാണ്​ അമേരിക്കൻ സംഘം ആദ്യമെത്തിയത്​.

മേഖലയുടെ താൽപര്യം കണിക്കിലെടുത്ത്​ തർക്കം എത്രയും പെ​െട്ടന്ന്​ തീർക്കാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ്​ സിൽവർമാൻ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ഏറെ ആദരിക്കപ്പെടുന്ന വ്യക്​തിത്വമായ സിന്നി ഇൗ മാസമാണ്​ അമേരിക്കൻ നയതന്ത്ര സംഘത്തിൽ ചേർന്നത്​. 1997 മുതൽ 2000 വരെ യു.എസ്​ കേന്ദ്ര കമാൻഡി​ന്റെ കമാണ്ടറായിരുന്ന സിന്നി ഗൾഫ്​ രാജ്യങ്ങളുമായുള്ള ​അമേരിക്കൻ സൈനിക ബന്ധം അരക്കിട്ടുറപ്പിച്ച സൈനിക തലവനാണ്​.

TAGS :

Next Story