മസ്ജിദുല്‍ ഹറാമില്‍ ആദ്യമായി ജുമുഅ നമസ്കരിച്ചതിന്റെ ആത്മ ഹര്‍ഷത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍
മസ്ജിദുല്‍ ഹറാമില്‍ ആദ്യമായി ജുമുഅ നമസ്കരിച്ചതിന്റെ ആത്മ ഹര്‍ഷത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍
അരലക്ഷത്തിലധികം ഇന്ത്യൻ ഹാജിമാരാണ് വെള്ളിയാഴ്ച നമസ്കാരത്തിനും പ്രാർഥനക്കും ഹറമിലെത്തിയത്
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ആദ്യമായി ജുമുഅ നമസ്കരിച്ചതിന്റെ ആത്മ ഹര്‍ഷത്തിലാണ് ആയിരക്കണക്കിന് ഇന്ത്യന്‍ തീര്‍ഥാടകര്‍. അരലക്ഷത്തിലധികം ഇന്ത്യൻ ഹാജിമാരാണ് വെള്ളിയാഴ്ച നമസ്കാരത്തിനും പ്രാർഥനക്കും ഹറമിലെത്തിയത്. തീര്‍ഥാടകര്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് ഹജ്ജ് മിഷന്‍ ഒരുക്കിയത്.
ഹജ്ജ് മിഷന് കീഴിലും സ്വകാര്യ ഗ്രൂപ്പുകളിലുമായി അറുപത്തി അയ്യായിരത്തിലേറെ ഇന്ത്യന്‍ ഹാജിമാരാണ് ഇപ്പോള്‍ മക്കയിലുള്ളത്. ഇതില്‍ ബഹുഭൂരിഭാഗം പേരും ഇന്ന് മസ്ജിദുല്‍ ഹറാമിലെ ജുമുഅ നമസ്കരത്തില്‍ പങ്കെടുത്തു.നിരവധി പേര്‍ ആദ്യമായാണ് മക്കയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍വഹിക്കുന്നത്. ഹറമില്‍ നടന്ന ജുമുഅ നമസ്കാരത്തിനും ഖുതുബക്കും ഇമാം ശൈഖ് മാഹിര്‍ മുഐഖിലി നേതൃത്വം നല്‍കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കോ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കോ ഹജ്ജ് വേദിയാക്കരുതെന്ന് ഇമാം ഉത്ബോധിപ്പിച്ചു. ഹാജിമാരെ ജുമുഅക്ക് എത്തിരക്കാന്‍ ഹജ്ജ് മിഷന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. തീര്‍ഥാടകരില്‍ കൂടുതല്‍ പേരും താമസിക്കുന്നത് പള്ളിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ അസീസിയ്യയിലാണ്. അവിടെ നിന്നും ഹജ്ജ് മിഷന്‍ ഏര്‍പ്പെടുത്തിയ ബസ്സുകളില്‍ രാവിലെ മുതല്‍ തീര്‍ഥാടകര്‍ ഹറമിലേക്ക് പുറപ്പെട്ടു തുടങ്ങി. അജ്യാദ്, ഖുദായ്, മഹബസത്തുൽ ജിന്ന് തുടങ്ങിയ സ്റ്റേഷനുകളില്‍ ഹജ്ജ് മിഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുംക്കും ഇന്ന് പ്രത്യേക ഡ്യൂട്ടി നൽകിയിരുന്നു.ഡോക്ടർമാരും ആംബുലൻസുമടങ്ങുന്ന മെഡിക്കൽ വിങും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരുന്നു. നിർജലീകരണം കാരണം നിരവധി തീര്‍ഥാടകര്‍ വൈദ്യസഹായം തേടി. തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരോടൊപ്പം സന്നദ്ധ പ്രവര്‍ത്തരും ബസ് സ്റ്റേഷനുകളിലെത്തി. വെള്ളിയാഴ്ചത്തെ അവധി ഉപയോഗപ്പെടുത്തി രംഗത്തിറങ്ങിയ മലയാളി സന്നദ്ധ പ്രവർത്തകര്‍ വെള്ളം,ചെരുപ്പ് , കുട, ഭക്ഷണം എന്നിവ വിതരണം ചെയ്തത് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി.
Adjust Story Font
16